മസാല ബോണ്ടിന് പിന്നാലെ കിഫ്ബി ഗ്രീന്‍ ബോണ്ടിറക്കും. ലക്ഷ്യം 1000 കോടി സമാഹരിക്കാന്‍. മുതലും പലിശയും വേര്‍തിരിച്ചു വില്‍ക്കുന്ന എസ്.ടി.ആര്‍.പി.പി ബോണ്ടുകളാണ് ആഭ്യന്തര വിപണിയില്‍ ഇറക്കുന്നത്.
2019ല്‍ മസാല ബോണ്ടിറക്കി കിഫ്ബി 2150 കോടി സമാഹരിച്ചിരുന്നു. ഇതിനെതിരെ സി.എ.ജി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായി. കിഫ്ബിയുടെ കടം സംസ്ഥാനത്തിന്റെ വായ്പാ പരിധിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടുത്തുകയും ചെയ്തതോടെ ബോണ്ടിറക്കല്‍ കിഫ്ബി താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.
ദേശീയപാത അതോറിറ്റിക്കു കീഴിലെ ദേശീയ പാത ഇന്‍ഫ്ര ട്രസ്റ്റ് കഴിഞ്ഞ ഒക്ടോബറില്‍ 1,500 കോടിയുടെ എസ്.ടി.ആര്‍.പി.പി ബോണ്ടുകള്‍ ഇറക്കി. ഇതോടെയാണ് കിഫ്ബിയും ഗ്രീന്‍ ബോണ്ടുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്.