കോഴിക്കോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ജനാധിപത്യ പ്രക്രിയകളിലൂടെ സ്‌പെഷ്യല്‍ പ്ലാനിങ്ങിന് പ്രാപ്തമാക്കുന്ന വിവിധ സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട്, കോഴിക്കോട് എന്‍.ഐ.ടി. (എന്‍.ഐ.ടി.സി),കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷനുമായി (കില) ധാരണാപത്രം ഒപ്പുവച്ചു. സാമൂഹിക വികസന സംരംഭങ്ങള്‍ക്കായി അക്കാദമിക്, ഗവേഷണം, പാര്‍ട്ണര്‍ഷിപ്പുകള്‍ എന്നിവയെ ബന്ധിപ്പിക്കുന്ന ഒരു സമഗ്ര രൂപരേഖ വികസിപ്പിക്കുന്നതിലാണ് ധാരണാപത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കേരളത്തിലെ പോളിസി, പ്രാക്ടീസ്, അധ്യാപനം എന്നിവ നൂതനമാക്കാന്‍ കഴിയുന്ന സഹകരണ പദ്ധതികള്‍ വിദ്യാര്‍ഥികളെയും അക്കാദമിക് വിദഗ്ധരെയും നയരൂപീകരണ വിദഗ്ധരെയും ഉള്‍പ്പെടുത്തിക്കൊണ്ട് നേടാനാണ് ഇത് വിഭാവനം ചെയ്യുന്നത്.
നഗരങ്ങള്‍ക്ക് സമഗ്രമായ പോളിസി, ‘റിസ്‌ക് ഇന്‍ഫോംഡ്’ മാസ്റ്റര്‍ പ്ലാനുകള്‍, ഭരണ നിര്‍വഹണത്തില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യകളുടെ സംയോജനം, എന്നിവയിലൂടെ ആസൂത്രിത നഗരവല്‍ക്കരണത്തിന് ഊന്നല്‍ നല്‍കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ച ഘട്ടത്തിലാണ് ഈ ധാരണാപത്രം ഒപ്പിടുന്നത്. ഇത്തരം വിഷയങ്ങളില്‍ സംയുക്ത കോഴ്സുകള്‍ സംഘടിപ്പിക്കുക, ആഗോള തലത്തിലെ വിദഗ്ധരുടെ സംവാദങ്ങള്‍ നടത്തുക, വര്‍ഷം തോറും കേരള അര്‍ബന്‍ റിസര്‍ച്ച് കോണ്‍ഫറന്‍സ് നടത്തുക തുടങ്ങിയ തുടര്‍ പ്രവര്‍ത്തനങ്ങളും ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നു. സിറ്റിസണ്‍ പ്ലാനിംഗ് സ്‌കൂളുകള്‍ സംഘടിപ്പിക്കുന്നതിലൂടെ ‘പ്ലേസ്-ബേസ്ഡ്’ ഡിസൈന്‍ തന്ത്രങ്ങള്‍ ജനാധിപത്യവല്‍ക്കരിച്ചും ബോധവല്‍ക്കരണത്തിലൂടെയും ഗവേഷണ-ശേഷി വികസന സംരംഭങ്ങള്‍ വഴിയും പൗരന്മാരെ മുഖ്യധാരാ പ്ലാനിങ് പ്രക്രിയയില്‍ പങ്കാളികളാക്കുന്നതിലും ശ്രദ്ധ ചെലുത്തും.
‘സസ്റ്റൈനബിള്‍’, ‘ലിവബിള്‍’ എന്നീ ആശയങ്ങള്‍ ഉറപ്പു വരുത്തുന്ന ഒരു സമൂഹമായി കേരളത്തിലെ വികസനത്തെ മാറ്റിയെടുക്കാന്‍ഇരു സ്ഥാപനങ്ങളുടെയും പാര്‍ട്ണര്‍ഷിപ് എത്രത്തോളം പ്രധാനമാണ് എന്ന് കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണും എന്‍.ഐ.ടി.സി ഡയരക്ടര്‍ ഇന്‍ ചാര്‍ജ് പ്രൊഫ, പ്രിയ ചന്ദ്രനും പറഞ്ഞു. എന്‍.ഐ.ടി.സി ആര്‍ക്കിടെക്ചര്‍ വിഭാഗം മേധാവി പ്രൊഫ. കസ്തൂര്‍ബ എ.കെ സ്വാഗതം പറഞ്ഞു.എന്‍.ഐ.ടി.യിലെ ഡോ. മുഹമ്മദ് ഫിറോസും ഡോ. ജോസ് മാത്യുവും കിലയിലെ ഡോ.അജിത് കാളിയത്തും പദ്ധതിയുടെ നോഡല്‍ ഓഫിസര്‍മാരായും കോ-ഓര്‍ഡിനേറ്റര്‍മാരായും പ്രവര്‍ത്തിക്കും. പരിപാടിയില്‍ എന്‍.ഐ.ടി.യില്‍ നിന്ന് ഡോ. ദീപ്തി ബെന്‍ഡി, ഡോ. മുഹമ്മദ് ഫിറോസ്, കിലയില്‍ നിന്ന് ഡോ. അജിത് കാളിയത്ത് എന്നിവര്‍ ഭാവി പ്രവര്‍ത്തന പദ്ധതി അവതരിപ്പിച്ചു.