കൊടുവള്ളിയില്‍ കോണ്‍ഗ്രസ് ആസ്ഥാനം ലോഞ്ചിങ് നടത്തി

കൊടുവള്ളിയില്‍ കോണ്‍ഗ്രസ് ആസ്ഥാനം ലോഞ്ചിങ് നടത്തി

കൊടുവള്ളി: കൊടുവള്ളിയില്‍ കൊണ്‍ഗ്രസ്സ് പുതുതായി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന ഓഫിസിന്റെ ലോഞ്ചിങ് ഡി.സി.സി പ്രസിഡന്റ് അഡ്വ:കെ.പ്രവീണ്‍കുമാര്‍ കൊയപ്പറ്റമ്മല്‍ അബ്ദുറഹ്‌മാന്‍(ബിച്ചുട്ടി) നഗറില്‍ വച്ച് നിര്‍വഹിച്ചു. ചടങ്ങില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സി.കെ. ജലീല്‍ അധ്യക്ഷത വഹിച്ചു. പദ്ധതിക്കുള്ള ആദ്യ ഫണ്ട് കൈമാറ്റം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പി.കെ സുലൈമാന്‍ മാസ്റ്റര്‍ ഡി.സി.സി പ്രസിഡണ്ടിന് കൈമാറി. പ്രോജക്ട് റിപ്പോര്‍ട്ട് എന്‍.വി നൂര്‍ മുഹമ്മദ് അവതരിപ്പിച്ചു. ചടങ്ങില്‍ കെ.പി.സി.സി മെമ്പര്‍ പി.സി ഹബീബ് തമ്പി, ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിമാരായ സി.ടി ഭരതന്‍ മാസ്റ്റര്‍, എം.എം വിജയകുമാര്‍, വിനോദ് പടനിലം, പി.കെ സുലൈമാന്‍ മാസ്റ്റര്‍, കെ.കെ ഹംസഹാജി, അയമൂട്ടി മാസ്റ്റര്‍ ഓമശ്ശേരി, നവാസ് ഈര്‍പ്പോണ, പി.പി അബ്ദുറഹ്‌മാന്‍ കുട്ടി, റൗഫ് നെല്ലാംകണ്ടി, ഷാഫി ഹാജി വള്ളിക്കാട്ട്, പി.എം ബാബു, ടി.കെ.പി അബൂബക്കര്‍, എന്‍.കെ. അനില്‍കുമാര്‍, റസാഖ് പടിപറ്റ,.എം. കെ. കേളുകുട്ടി,കെ. ടി.അബ്ദുറഹ്‌മാന്‍ ഹാജി,അസീസ് കൈറ്റിയങ്ങല്‍,കെ മോഹനന്‍ മാസ്റ്റര്‍,എം. ഉമ്മര്‍, ഷംസുദ്ദീന്‍ അപ്പോളോ, ഷാഹുല്‍ മടവൂര്‍, സലാം മാസ്റ്റര്‍,കരീം ചുണ്ടപ്പുറം,ആയിഷ ഷഹനിത, ഷാഫി. കെ. പി, യു. വി. ഷമീര്‍, കെ.പി. ശാന്തമ്മ, സി.കെ മുനീര്‍, യു.കെ വേലായുധന്‍, യൂത്ത് കൊണ്ഗ്രസ് മണ്ഡലം സെക്രട്ടറി അനസ് വാടികല്‍, എ. സിദ്ധാര്‍ഥന്‍,തുടങ്ങിയവര്‍ പ്രസംഗിച്ചു. നോര്‍ത്ത് മണ്ഡലം പ്രസിഡണ്ട് കെ.പി. അശോകന്‍ സ്വാഗതവും, സി. കെ.അബാസ് നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *