കേരള എജ്യുക്കേഷന്‍ കൗണ്‍സില്‍ സാഹിത്യപുരസ്‌കാരം സമര്‍പ്പണം നാളെ

കേരള എജ്യുക്കേഷന്‍ കൗണ്‍സില്‍ സാഹിത്യപുരസ്‌കാരം സമര്‍പ്പണം നാളെ

തൃശൂര്‍: കേരള എജ്യുക്കേഷന്‍ കൗണ്‍സില്‍ സാഹിത്യ പുരസ്‌കാരം സമര്‍പ്പണം നാളെ (ഞായര്‍) വൈകീട്ട് മൂന്ന് മണിക്ക് തൃശൂര്‍ പ്രസ്‌ക്ലബ് ഹാളില്‍ നടക്കും. ഉന്നത വിദ്യാഭ്യസ വകുപ്പ് മന്ത്രി ആര്‍.ബിന്ദു പുരസ്‌കാരം സമ്മാനിക്കും. അശോകന്‍ ചരുവില്‍, ലതാലക്ഷ്മി, 1000 ദിനം പൂര്‍ത്തിയായ ദര്‍ശനം ഓണ്‍ലൈന്‍ വായനാമുറി (കോഴിക്കോട്) പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങും. സിനിമ നിരൂപകനും എഴുത്തുകാരനുമായ ഐ.ഷണ്‍മുഖദാസ് മുഖ്യപ്രഭാഷണം നടത്തും. ഡോ.എ.കെ അബ്ദുള്‍ ഹക്കീം ആശംസ നേരും. മനോജ് വീട്ടിക്കാട് (കഥാകൃത്ത്) പുരസ്‌കാര ജേതാക്കളെ പരിചയപ്പെടുത്തും. പുരസ്‌കാര ജേതാക്കള്‍ മറുമൊഴി നടത്തും. കേരള എജ്യുക്കേഷന്‍ കൗണ്‍സില്‍ ഡയരക്ടര്‍ സതീശന്‍ കൊല്ലറക്കല്‍ അധ്യക്ഷത വഹിക്കും. ചെയര്‍മാന്‍ പ്രതാപ് മൊണാലിസ സ്വാഗതവും രതീഷ്‌കുമാര്‍ കെ.ആര്‍ (ചെയര്‍മാന്‍ അക്കാദമിക് കൗണ്‍സില്‍) നന്ദിയും പറയും.

Share

Leave a Reply

Your email address will not be published. Required fields are marked *