കമ്പം ടൗണില്‍ ഭീതിവിതച്ച് അരിക്കൊമ്പന്‍; മയക്കുവെടിവച്ച് പിടികൂടാനൊരുങ്ങി തമിഴ്‌നാട്

കമ്പം ടൗണില്‍ ഭീതിവിതച്ച് അരിക്കൊമ്പന്‍; മയക്കുവെടിവച്ച് പിടികൂടാനൊരുങ്ങി തമിഴ്‌നാട്

ഇടുക്കി: കമ്പം ടൗണില്‍ ഭീതിവിതച്ച് അരിക്കൊമ്പന്‍. രാവിലെ ജനവാസമേഖലയിലിറങ്ങിയ കൊമ്പന്‍ തെരുവിലൂടെ തലങ്ങും വിലങ്ങുമോടി വാഹനങ്ങള്‍ തകര്‍ത്തു. കൊമ്പനെ മയക്കുവെടിവച്ച് പിടികൂടാന്‍ തമിഴ്‌നാട് നീക്കം തുടങ്ങി. കുങ്കിയാനകള്‍ വൈകീട്ടോടെ പൊള്ളാച്ചിയില്‍ നിന്ന് തിരിക്കും. ടോപ് സ്റ്റേഷന്‍ ആന കേന്ദ്രത്തില്‍ നിന്ന് മുത്തു, സുയംബൂ എന്നീ കുങ്കിയാനകളെയാണ് അരിക്കൊമ്പനെ തുരത്താന്‍ എത്തിക്കുന്നത്. ആകാശത്തേക്ക് വെടിവച്ചും പടക്കം പൊട്ടിച്ചും ആനയെ കാടുകയറ്റാന്‍ ശ്രമം തുടരുന്നു.

ചിന്നക്കനാലില്‍ നിന്നും മയക്കുവെടി വച്ച് പിടികൂടി പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്ന് വിട്ട കാട്ടാന അരിക്കൊമ്പന്‍ ഇന്ന് രാവിലെയാണ് കമ്പം മേഖലയിലെത്തിയത്. പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്ന് വിട്ടതിന് ശേഷം തമിഴ്‌നാട്ടിലെ മേഘമലയിലെ ജനവാസമേഖലയിലെത്തിയിരുന്നെങ്കിലും അരിക്കൊമ്പന്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നില്ല. എന്നാല്‍, ഇത്തവണ ജനങ്ങളെ മുഴുവന്‍ ഭീതിയിലാക്കിയാണ് കൊമ്പന്റെ വിളയാട്ടം. ഓട്ടോറിക്ഷയും ബൈക്കും ഉള്‍പ്പെടെ തകര്‍ത്ത ആന, ആളുകളെ വിരട്ടിയോടിച്ചു. കൊമ്പന്റെ പരാക്രമത്തെ തുടര്‍ന്ന് കമ്പം ടൗണില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *