രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ‘എന്റെ കേരളം പ്രദര്‍ശന വിപണന മേള ‘ നാളെ വൈകുന്നേരം കനകക്കുന്നില്‍ സമാപിക്കും. മേളയുടെ ആറാം ദിനവും കാഴ്ചക്കാരുടെ മനം കവര്‍ന്ന മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റാള്‍ ഇതിനോടകം ഏറെ പക്ഷികളുമായി നിറഞ്ഞു കഴിഞ്ഞു. സ്വദേശികളും വിദേശികളും ആയ നിരവധി ജീവജാലങ്ങള്‍ക്ക് പുറമേ മയില്‍ പ്രാവ്, ഓസ്‌ട്രേലിയന്‍ റെഡ്, തൊപ്പി പ്രാവ്, പൗട്ടര്‍, മുഖി തുടങ്ങിയ പ്രാവ് ഇനങ്ങളും സ്റ്റാളിലുണ്ട്. ഒട്ടകപ്പക്ഷി മുതല്‍ കാടപക്ഷി വരെയുള്ളവയുടെ മുട്ടകളും പ്രദര്‍ശനത്തിന് വെച്ചിട്ടുണ്ട്.
ഒരു ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങള്‍ മുതല്‍ ടര്‍ക്കിക്കോഴിയും സ്റ്റാളില്‍ ഇടം പിടിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ടര്‍ക്കി ഫാമില്‍ നിന്നുള്ള അഞ്ചു ടര്‍ക്കികളെ 1000 രൂപ അടിസ്ഥാന വില കണക്കാക്കി നാലു മണി മുതല്‍ തുടങ്ങുന്ന ലേലത്തില്‍ നല്‍കും.