തലശ്ശേരി: കോണോര്‍വയല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന 23 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുടെ ഉത്തര മേഖലാ അന്തര്‍ ജില്ലാ ടൂര്‍ണമെന്റില്‍ മലപ്പുറം, വയനാട് മല്‍സരം സമനിലയില്‍ അവസാനിച്ചു. 39 റണ്‍സ് ഒന്നാം ഇന്നിങ്ങ്‌സ് ലീഡിന്റെ പിന്‍ബലത്തില്‍ മലപ്പുറത്തിന് മൂന്ന് പോയിന്റ് ലഭിച്ചു. തലേ ദിവസ സ്‌കോറായ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 49 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ്ങ് പുനരാരംഭിച്ച വയനാട് എം.എസ് സച്ചിന്റെ സെഞ്ച്വറിയുടെ മികവില്‍ ആദ്യ ഇന്നിങ്ങ്‌സില്‍ 69 ഓവറില്‍ 248 റണ്‍സിന് ഓള്‍ഔട്ടായി. എം.എസ് സച്ചിന്‍ പുറത്താകാതെ 101 റണ്‍സെടുത്തു. അമന്‍ ലിയോ 36 റണ്‍സും എന്‍.എസ്.അക്ഷയ് 33 റണ്‍സുമെടുത്തു. മലപ്പുറത്തിന് വേണ്ടി ടി.അഭിരാം 50 റണ്‍സിന് 4 വിക്കറ്റും ബി.അഭിരാമും കെ.പി.ആദര്‍ശും 2 വിക്കറ്റ് വീതവും വീഴ്ത്തി. തുടര്‍ന്ന് രണ്ടാം ഇന്നിങ്ങ്‌സ് ബാറ്റ് ചെയ്ത മലപ്പുറം 42 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സ് എന്ന നിലയില്‍ കളി അവസാനിച്ചു . കാമില്‍ അബൂബക്കര്‍ 37 റണ്‍സും ശ്രീഹര്‍ഷ് വി നായര്‍ 35 റണ്‍സെടുത്തു.വയനാടിന് വേണ്ടി റഹാന്‍ റഹീം 27 റണ്‍സിന് 3 വിക്കറ്റ് വീഴ്ത്തി.
സ്‌കോര്‍:
മലപ്പുറം: 287 , 101/6
വയനാട്: 248