ആശ്രയ സൗഹൃദസംഗമവും സംഗീതനിശയും 31ന്

ആശ്രയ സൗഹൃദസംഗമവും സംഗീതനിശയും 31ന്

കോഴിക്കോട്: ‘അനാഥരില്ലാത്ത ഭാരതം’ എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന ആശ്രയയുടെ കോഴിക്കോട് നോര്‍ത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന സൗഹൃദസംഗമവും സംഗീത നിശയും 31ന് (ബുധന്‍) വൈകീട്ട് നാല് മണിക്ക്  മാമുക്കോയ നഗറില്‍ (ടൗണ്‍ഹാളില്‍)  നടക്കുമെന്ന് പ്രസിഡന്റ് കാസിം പള്ളിത്താഴവും സെക്രട്ടറി ഷിനോജ് പൂളിയോളിയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പരിപാടി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. കാസിം പള്ളിത്താഴം അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് കലയപുരം ആമുഖഭാഷണം നടത്തും. എം.കെ രാഘവന്‍ എം.പി മുഖ്യപ്രഭാഷണം നടത്തും. ഭക്ഷ്യക്കിറ്റ് വിതരണോദ്ഘാടനം മേയര്‍ ബീന ഫിലിപ് നടത്തും.

എം.എല്‍.എമാരായ എം.കെ മുനീര്‍, തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാകലക്ടര്‍ എ.ഗീത ഐ.എ.എസ് എന്നിവര്‍ മുഖ്യാതിഥികളായി സംബന്ധിക്കും. മോഹന്‍.ജി നായര്‍ കൊല്ലം (ആശ്രയ അനാഥരില്ലാത്ത ഭാരതം സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ്), പട്ടാഴി മുരളീധരന്‍ മാസ്റ്റര്‍ (ആശ്രയ അനാഥരില്ലാത്ത ഭാരതം സംസ്ഥാന വൈസ് പ്രസിഡന്റ്), മോഹന്‍ പാലേരി (ആശ്രയ അനാഥരില്ലാത്ത ഭാരതം സംസ്ഥാന വൈസ് പ്രസിഡന്റ്), പി.വി ഗംഗാധരന്‍ (കെ.ടി.സി), ഗഫൂര്‍ (ചെയര്‍മാന്‍ മുഹല്ലിം വഖഫ് ബോര്‍ഡ് ചെയര്‍മാന്‍), ബാബുഹാജി (സെക്രട്ടറി, സംസ്ഥാന വ്യാപാരി വ്യവസായി), മൂസഹാജി (എസ്.ഡി.കെ), അസൈനാര്‍ ഊരകം(സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി, ആശ്രയ അനാഥരില്ലാത്ത ഭാരതം), സി.പി റഷീദ് പൂനൂര്‍ (ആശ്രയ സംസ്ഥാന സെക്രട്ടറി), ലൈല രാമനാട്ടുകര (ജനറല്‍ കണ്‍വീനര്‍, ആശ്രയ അനാഥരില്ലാത്ത ഭാരതം), മജീദ് ഹാജി വടകര (ജില്ലാ പ്രസിഡന്റ്, ആശ്രയ അനാഥരില്ലാത്ത ഭാരതം), സുബൈര്‍ കൊളക്കാടന്‍(ചെയര്‍മാന്‍, പകല്‍വീട് മേത്തോട്ടുത്താഴം) എന്നിവര്‍ ആശംസകള്‍ നേരും. അഡ്വ. കവിത മാത്യു പൊതുപ്രവര്‍ത്തനത്തിന്റെ പെരുമാറ്റച്ചട്ടം എന്ന വിഷയത്തില്‍ ക്ലാസെടുക്കും. ഷിനോജ് പൂളിയോളി സ്വാഗതവും അനീഷ് മലാപ്പറമ്പ് നന്ദിയും പറയും. തുടര്‍ന്ന് അഷ്‌റഫ് കൊടുവള്ളി നയിക്കുന്ന ഗാനമേളയും കോഴിക്കോട് സകലകല അനൂപ്, ശിവജി വേങ്ങേരി മഠപ്പുര എന്നിവര്‍ നയിക്കുന്ന കോല്‍ക്കളിയും അരങ്ങേറും. വാര്‍ത്താസമ്മേളനത്തില്‍ ട്രഷറര്‍ സി.പി റഷീദ് പൂനൂര്‍, അനൂപ്കുമാര്‍ ടി.പി, അനീഷ് മലാപ്പറമ്പ് എന്നിവരും പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *