ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ദീപാവലി ദിവസം ദേശീയ അവധി ദിനമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ബില്‍. യുഎസ് കോണ്‍ഗ്രസിലാണ് ഇത് സംബന്ധിച്ചുള്ള ബില്‍ അവതരിപ്പിക്കപ്പെട്ടത്. ഗ്രേസ്ഡ് മെങ് ആണ് ബില്‍ അവതരിപ്പിച്ചത്. ബില്‍ യുഎസ് കോണ്‍ഗ്രസ് പാസാക്കി അമേരിക്കന്‍ പ്രസിഡന്റ് ഒപ്പിട്ടാല്‍ അമേരിക്കയിലെ 12ാമത്തെ ഔദ്യോഗിക അവധി ദിനമായി ദീപാവലി മാറും. രാജ്യത്തിന്റെ വൈവിദ്ധ്യമാര്‍ന്ന സാംസ്‌കാരിക ഘടനയെ സര്‍ക്കാര്‍ വിലമതിക്കുന്നുണ്ട് എന്നതിന് തെളിവാണ് ഈ നീക്കമെന്നും അവര്‍ പറഞ്ഞു. എല്ലാ അമേരിക്കക്കാരേയും ഈ ദിനത്തിന്റെ പ്രാധാന്യത്തെകുറിച്ച് ബോധവാന്മാരാക്കാന്‍ ഇത് സഹായിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബില്ലിനെ സ്വാഗതം ചെയ്യുന്നുവെന്ന് ന്യൂയോര്‍ക്ക് അസംബ്ലി വുമണ്‍ ജെനിഫര്‍ രാജ്കുമാര്‍ പറഞ്ഞു. അമേരിക്കന്‍ സംസ്ഥാനമായ പെന്‍സില്‍വാനിയ ദീപാവലി അവധി ദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്.