വിസ്ഡം എജ്യുക്കേഷന്‍ ബോര്‍ഡ് പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു

വിസ്ഡം എജ്യുക്കേഷന്‍ ബോര്‍ഡ് പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു

കോഴിക്കോട്: വിസ്ഡം എജ്യുക്കേഷന്‍ ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസകളിലെ 2022-23 അധ്യയന വര്‍ഷത്തെ അഞ്ച്, എട്ട് ക്ലാസുകളിലെ പൊതുപരീക്ഷാ ഫലം വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.എന്‍. അബ്ദുല്ലത്തീഫ് മദനി പ്രഖ്യാപിച്ചു. അഞ്ചാം തരത്തില്‍ 85.61%വും എട്ടാം തരത്തില്‍ 58.82% വുമാണ് വിജയം. എട്ടാം തരത്തില്‍ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് സലഫി മദ്‌റസയിലെ നദാ സഈദ് (30204811) 98.6% ശതമാനം മാര്‍ക്കോടെ ഒന്നാം റാങ്ക് കരസ്ഥമാക്കി. തളിപ്പറമ്പ് സലഫി മദ്രസയിലെ തന്നെ റീസ ഹാരിസ് (30204816) 18.33% മാര്‍ക്കോടെ രണ്ടാം റാങ്കും ചൂടിക്കോട്ട മദ്രസത്തു അസ്സബാഹിലെ ഫാത്തിമ ഷാസിയ.ടി (30213809) 97.00% മാര്‍ക്കോടെ
മൂന്നാം റാങ്കും കരസ്ഥമാക്കി.

അഞ്ചാം തരത്തില്‍ കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് സലഫി മദ്‌റസയിലെ ഫാത്തിമത്ത് ഹിബ, പി.ടി.പി (30101512) 99.33% മാര്‍ക്കോടെ ഒന്നാം റാങ്കും, മലപ്പുറം ജില്ലയിലെ പുത്തനങ്ങാടി മദ്‌റസത്തു സലഫിയ്യയിലെ റിദ മെഹ്ഫിന്‍.പി (30608512) 98.66% മാര്‍ക്കോടെ രണ്ടാം റാങ്കും
പാലക്കാട് ജില്ലയിലെ എടത്തനാട്ടുകര ദാറുല്‍ ഖുര്‍ആന്‍ അല്‍ ഹിക് സലഫി മദ്‌റസയിലെ ഷിസ ഫാത്തിമ.എം (30005527), നടുവട്ടം അല്‍ മദ്‌റസത്തു സലഫിയ്യയിലെ മുസ്ലിഹ, കെ.കെ (30913507) എന്നിവര്‍ 98.33% മാര്‍ക്കോടെ മൂന്നാം റാങ്ക് പങ്കിട്ടു.

പുനര്‍ മൂല്യനിര്‍ണയത്തിന് മെയ് 31 വരെ അപേക്ഷിക്കാം. അപേക്ഷകര്‍ രജിസ്റ്റര്‍ നമ്പര്‍, പുനര്‍ മൂല്യനിര്‍ണയം, ആവശ്യമായ വിഷയം എന്നിവ കൃത്യമായി രേഖപ്പെടുത്തി സദര്‍ മുദരിസ് സാക്ഷ്യപ്പെടുത്തിയ അപേക്ഷ-പരീക്ഷ കണ്‍ട്രോളര്‍, വിസ്ഡം എജ്യുക്കേഷന്‍ ബോര്‍ഡ്, സി.വി കോംപ്ലക്‌സ്, പി.വി സ്വാമി റോഡ് കോഴിക്കോട് – 673002 എന്ന അഡ്രസ്സില്‍ അയക്കേണ്ടതാണ്. പുനര്‍മൂല്യനിര്‍ണയത്തിന് ഒരു വിഷയത്തിന് 100 രൂപയാണ് ഫീസ്. കേരളത്തിലെ വിവിധ ജില്ലകളിലെ മദ്‌റസകളില്‍ നിന്ന് പരീക്ഷ എഴുതിയ വിദ്യാര്‍ഥികളില്‍ നിന്നും കേന്ദ്രീകൃത മൂല്യനിര്‍ണയത്തിലൂടെയാണ് റാങ്കുകാരെ കണ്ടെത്തിയത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *