രാജ്യത്തെ എല്ലാ സ്റ്റേഷനുകളിലും ഇനി മുതല്‍ ഒരേ സൈന്‍ ബോര്‍ഡുകള്‍

രാജ്യത്തെ എല്ലാ സ്റ്റേഷനുകളിലും ഇനി മുതല്‍ ഒരേ സൈന്‍ ബോര്‍ഡുകള്‍

മുംബൈ: രാജ്യത്തെ ട്രെയിന്‍ യാത്രികര്‍ക്ക് യാത്രകള്‍ സുഗമമാക്കാനും റെയില്‍വേ സ്‌റ്റേഷനുകളില്‍ ഒരേ തരത്തിലുള്ള സൈന്‍ ബോര്‍ഡുകള്‍ ഇന്ത്യന്‍ റെയില്‍വേ ഒരുക്കുന്നു. സുരക്ഷിതവും സൗകര്യപ്രദവും വൃത്തിയുള്ളതുമായ റെയില്‍വേ പരിസരം ഒരുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് 1,275 സ്റ്റേഷനുകള്‍ പുനര്‍വികസിപ്പിച്ചുകൊണ്ടിരിക്കുന്ന അമൃത് ഭാരത് സ്റ്റേഷനുകളുടെ പദ്ധതിയുടെ ഭാഗമാണ് ഈ നീക്കം.

യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാവുന്നതും സുസ്ഥിരവുമായ സൈന്‍ ബോര്‍ഡുകള്‍ ആയിരിക്കും എല്ലാ സ്‌റ്റേഷനുകളിലും ഉണ്ടാവുക. ഇത് ് യാത്രയിലെ സൗകര്യം വര്‍ധിപ്പിക്കുകയും നിലവാരം ഉയര്‍ത്തുകയും ചെയ്യുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. യാത്രക്കാര്‍ക്ക് റെയില്‍വേ സ്റ്റേഷനുകളില്‍ മികച്ച യാത്രാനുഭവം നല്‍കാന്‍ ഇന്ത്യന്‍ റെയില്‍വേ അക്ഷീണം പ്രയത്‌നിക്കുകയാണെന്നു പറഞ്ഞ മന്ത്രി, റെയില്‍വേ സ്റ്റേഷനുകളിലെ സൈന്‍ ബോര്‍ഡുകളെ കുറിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു. ലളിതമായ ഭാഷ, വ്യക്തമായ ഫോണ്ട്, പെട്ടന്ന് കാണാന്‍ സാധിക്കുന്ന രീതിയിലുള്ള നിറങ്ങള്‍, അനുയോജ്യമായ ചിത്രങ്ങള്‍ എന്നിവയ്ക്ക് ആയിരിക്കും പുതിയ സൈന്‍ ബോര്‍ഡുകളില്‍ ഉള്‍പ്പെടുത്തുക. ചിഹ്നങ്ങള്‍ ദിവ്യാംഗ സൗഹൃദമാക്കുന്നതിന് ഊന്നല്‍ നല്‍കുന്നതായും അശ്വിനി വൈഷ്ണവ് പറഞ്ഞു

സ്റ്റേഷനുകളിലെ സൈന്‍ ബോര്‍ഡുകള്‍ ആധുനികവും നിലവാരമുള്ളതുമാക്കുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. സൈന്‍ ബോര്‍ഡുകളുടെ ക്രമീകരണം ദ്രുതഗതിയിലായിരിക്കും. 88 സ്റ്റേഷനുകളില്‍ ജോലികള്‍ പുരോഗമിക്കുകയാണ്, 1,187 സ്റ്റേഷനുകളുടെ ടെന്‍ഡറിങ്ങും ആസൂത്രണവും നടക്കുന്നുണ്ടെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *