മുംബൈ-ഗുജറാത്ത് പോരാട്ടം ഇന്ന്

മുംബൈ-ഗുജറാത്ത് പോരാട്ടം ഇന്ന്

അഹമ്മദാബാദ്: ഐ.പി.എല്‍ രണ്ടാം ക്വാളിഫയര്‍ മത്സരം ഇന്ന്. നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് മുന്‍ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ നേരിടുമ്പോള്‍ മത്സരം തീപാറുമെന്നുറപ്പ്. ആദ്യ ക്വാളിഫയറില്‍ ചെന്നൈനോടേ തോല്‍വി ഏറ്റുവാങ്ങയത് ഗുജറാത്തിനെ ചെറുതല്ലാത്ത സമര്‍ദത്തിലാക്കിയുണ്ട്. മറുഭാഗത്ത് എലിമിനേറ്റര്‍ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തകര്‍ത്തെറിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് മുംബൈ. തുല്യശക്തികളുടെ പോരാട്ടത്തില്‍ ജയ-പരാജയങ്ങള്‍ ആര്‍ക്കൊപ്പമെന്ന് പ്രവചിക്കുക ഏറെക്കുറേ പ്രയാസമാണ്. ഈ സീണണില്‍ പരസ്പരം കൊമ്പുകോര്‍ത്ത രണ്ട് മത്സരങ്ങിളില്‍ ഇരു ടീമുകളും ഓരോ വിജയം വീതം സ്വന്തമാക്കി. ഗുജറാത്തിന്റെ ഏറ്റവും വലിയ ആയുധം അവരുടെ ഓപ്പണിങ് ബാറ്റ്‌സ്മാനായ ശുഭ്മാന്‍ ഗില്ല് തന്നെയാണ്. എത്ര വലിയ ബൗളറേയും എതിരിട്ട് റണ്‍സ് കണ്ടെത്താനുള്ള ഗില്ലിന്റെ മിടുക്ക് ഗുജറാത്തിന് കരുത്തു തന്നെയാണ്. 15 മത്സരങ്ങളില്‍ നിന്ന് 722 റണ്‍സ് നേടിയ ഗില്ലിന്റെ കൈയ്യില്‍ തന്നെയാണ് ഓറഞ്ച് ക്യാപ്പും. 104* ആണ് ഗില്ലിന്റെ ഈ സീസണിലെ ഉയര്‍ന്ന സ്‌കോര്‍. ഏത് ബാറ്റ്‌സ്മാനേയും വട്ടം കറക്കുന്ന അഫ്ഗാനിസ്ഥാന്‍ ലെഗ് സ്പിന്നര്‍ റാഷിദ് ഖാന്‍ ഗുജറാത്തിന്റെ അവിഭാജ്യ ഘടകമാണ്.

ബൗളിങ്ങിനോടൊപ്പം ബാറ്റിങ്ങിലും റാഷിദ്ഖാന്‍ ടീമിനുവേണ്ടി സംഭാവന ചെയ്യുന്നുണ്ട്. കൈവിട്ടു പോയ പല മത്സരങ്ങളും തിരിച്ചു പിടിച്ചത് റാഷിദ് ഖാനാണ്. ഇതുവരെ 25 വിക്കറ്റുകളാണ് റാഷിദ് ഐ.പി.എല്ലില്‍ സ്വന്തമാക്കിയത്. ഇക്കോണമി റേറ്റ് ഏഴാണ്. നിലവില്‍ പര്‍പ്പിള്‍ ക്യാപ് ഹോള്‍ഡറും ഗുജറാത്ത് ടീമില്‍ തന്നെയാണുള്ളത്. 32കാരനായ മുഹമ്മദ് ഷമി ഇതുവരെ നേടിയത് 26 വിക്കറ്റുകളാണ്. തുടക്കത്തില്‍ ടീമിന് ബ്രേക്ക് ത്രൂ നല്‍കുന്നതില്‍ ഷമിക്ക് വളരെയേറെ പങ്കുണ്ട്.

ഗുജറാത്തിന്റെ ഏറ്റവും വലിയ തലവേദന ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഫോം ഔട്ട് തന്നെയാണ്. 13 മത്സരങ്ങളില്‍ നിന്നായി 297 റണ്‍സാണ് ഹാര്‍ദിക്കിന്റെ സമ്പാദ്യം. സ്ഥിരതയാര്‍ന്ന പ്രകടനമില്ല. ബൗളിങ്ങിലും ഇത്തവണ തിളങ്ങാനായില്ല. മറുഭാഗത്ത് തങ്ങളുടെ ആറാം കിരീടത്തിനായി കച്ചക്കെട്ടിയിറങ്ങുന്ന മുംബൈയുടെ പ്രതീക്ഷകളെ വാനോളം ഉയര്‍ത്തുന്നത് സൂര്യകുമാര്‍ യാദവാണ്. 15 മത്സരങ്ങളില്‍ നിന്ന് 544 റണ്‍സാണ് സൂര്യ ഇതുവരെ നേടിയത്. ഉയര്‍ന്ന സ്‌കോര്‍ 103* ആണ്. ഏത് ബൗളറേയും അനായാസമായി നേരിടാനും ബുദ്ധുമുട്ടേറിയ ഏത് ഷോര്‍ട്ടും കളിക്കാനുള്ള അസാമാന്യമായ വൈഭവം അയാള്‍ക്കുണ്ട്. സൂര്യയോടൊപ്പം കാമറൂണ്‍ ഗ്രീനും ഇഷാന്‍ കിഷന്‍, തിലക് വര്‍മയും ചേരുന്നതോടെ മുംബൈ ബാറ്റിങ് സെറ്റാണ്.

ബൗളിങ്ങില്‍ ഇത്തവണത്തെ പുത്തന്‍ താരോദയം ആകാശ് മധ്‌വാളില്‍ മുംബൈ ഏറെ പ്രതിക്ഷ നല്‍കുന്നുണ്ട്. ഒപ്പം 21 വിക്കറ്റുമായി സ്ഥിരതയോടു കൂടി പന്തെറിയുന്ന പീയൂഷ് ചൗളയും മുംബൈയുടെ ബലമാണ്. ക്യാപ്റ്റന്‍ രോഹിത് ശരമയുടെ സ്ഥിരയില്ലായ്മയാണ് മുംബൈയെ വലയ്ക്കുന്നത്. 14 മത്സരങ്ങളില്‍ നിന്നായി ഇതുവരെ രോഹിത്തിന് നേടാനായത് 324 റണ്‍സ് മാത്രമാണ്. നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ രാത്രി 7.30 ആരംഭിക്കുന്ന മത്സരത്തില്‍ ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യം ഗുജറാത്തിനാണെങ്കിലും തോല്‍ക്കാതിരിക്കാന്‍ മുംബൈ ശ്രമിക്കുമെന്നതുറപ്പാണ്.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *