കോഴിക്കോട്: കേന്ദ്ര-സംസ്ഥാന സക്കാരുകളും പൊതുമേഖലാ സ്ഥാപനങ്ങളും വിവിധ എന്‍ട്രന്‍സ് പരീക്ഷകള്‍ ഉള്‍പ്പെടെ നടത്തുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് അവരുടെ സ്വന്തം ജില്ലകളില്‍ തന്നെ പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാകണമെന്ന് രാഷ്ട്രഭാഷാവേദി സംസ്ഥാനതല ഭാരവാഹി സമിതിയോഗം ആവശ്യപ്പെട്ടു. രാഷ്ട്രഭാഷാവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.കെ ഇരവില്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ഗോപി ചെറുവണ്ണൂര്‍, കുയ്യലക്കണ്ടി ശ്രീധരന്‍, വി.എം ആനന്ദകുമാര്‍, പി.ശിവാനന്ദന്‍, എന്‍.പി മോഹനന്‍, ശ്രീധരന്‍ പറക്കാസ്, കെ.പി ആലിക്കുട്ടി, ഹരികൃഷ്ണന്‍ പാറോപ്പടി എന്നിവര്‍ സംസാരിച്ചു.
മറ്റു ജില്ലകളില്‍ പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് താമസസൗകര്യം, യാത്രാ ബുദ്ധിമുട്ട് ഉള്‍പ്പെടെയുള്ള വലിയ പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വരുന്നുണ്ട്. മാത്രമല്ല പതിനായിരക്കണക്കിന് പേര്‍ എഴുതുന്ന പരീക്ഷകള്‍ക്ക് കേവലം ആയിരത്തോളം മാത്രമേ തെരഞ്ഞെടുക്കപ്പെടുന്നുള്ളൂ. ആധുനിക വാര്‍ത്താവിനിമയ സാങ്കേതിക സൗകര്യങ്ങള്‍ ഏറെ പുരോഗമിച്ച വര്‍ത്തമാനകാല സാഹചര്യത്തില്‍ ഓണ്‍ലൈനായി പരീക്ഷകള്‍ നടത്തുന്ന കാര്യവും ബന്ധപ്പെട്ടവര്‍ ആലോചിക്കണമെന്നവര്‍ ആവശ്യപ്പെട്ടു.