തിരൂരിലെ ഹോട്ടലുടമയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി; മൃതദേഹത്തിന് 7 ദിവസം പഴക്കം

തിരൂരിലെ ഹോട്ടലുടമയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി; മൃതദേഹത്തിന് 7 ദിവസം പഴക്കം

മലപ്പുറം: ഹോട്ടലുടമയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. അട്ടപ്പാടി ഒമ്പതാം വളവില്‍ നിന്ന് രണ്ട് ബാഗുകള്‍ കണ്ടെത്തിയിരുന്നു. ഇതിലാണ് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. തിരൂര്‍ സ്വദേശി സിദ്ധിഖാണ് കൊല്ലപ്പെട്ടത്. മൃതദേഹത്തിന് 7 ദിവസം പഴക്കം. സിദ്ദീഖിനെ കൊലപ്പെടുത്തി കഷ്ണങ്ങങ്ങളാക്കി അട്ടപ്പടിയിലെ കൊക്കയിലേക്ക് തള്ളിയത് സ്വഭാവദൂഷ്യം കാരണം ഇദ്ദേഹത്തിന്റെ ഹോട്ടലില്‍നിന്ന് പുറത്താക്കിയ യുവാവ്.

മൂന്നാഴ്ച മുമ്പ് ഹോട്ടലില്‍ ജോലിക്കെത്തിയ വല്ലപ്പുഴ സ്വദേശി ഷിബിലി (22)യാണ് പെണ്‍സുഹൃത്ത് ഫര്‍ഹാന(18)യുടെ സഹായത്തോടെ ക്രൂരകൃത്യം ചെയ്തത്. രണ്ടാഴ്ച മാത്രമാണ് പ്രതി സ്ഥാപനത്തില്‍ ജോലിചെയ്തത്. മറ്റുജീവനക്കാര്‍ ഇയാളുടെ സ്വഭാവദൂഷ്യം ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് ഈമാസം 18ന് പിരിച്ചുവിടുകയായിരുന്നു. അന്നുതന്നെയാണ് സിദ്ധീഖിനെ കാണാതായത്. ഈ ദിവസം എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ സിദ്ദിഖും പ്രതികളും രണ്ടുറൂമുകള്‍ എടുത്തിരുന്നു. ഇവിടെ വെച്ചാണ് കൊലപാതകം നടത്തിയതെന്നാണ് കേസന്വേഷിക്കുന്ന മലപ്പുറം പൊലീസ് സംശയിക്കുന്നത്. ഇതിനുപിന്നാലെ സിദ്ദീഖിന്റെ അക്കൗണ്ടില്‍ നിന്ന് എ.ടി.എം ഉപയോഗിച്ചും ഗൂഗ്ള്‍ പേ വഴിയും രണ്ട് ലക്ഷത്തോളം രൂപ പ്രതികള്‍ പിന്‍വലിച്ചിരുന്നു.

സിദ്ധിഖിനെ കാണാനില്ലെന്ന മകന്റെ പരാതിയില്‍ നടത്തിയ അന്വേഷണമാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിലേക്ക് എത്തിയിരിക്കുന്നത്. എ.ടി.എം ഇടപാടും നടത്തിയ സിദ്ദിഖിന്റെ മൊബൈല്‍ ഫോണും കേന്ദ്രീകരിച്ച് ഉള്ള അന്വേഷണത്തിനൊടുവിലാണ് പ്രതികളെ ചെന്നൈയില്‍ വെച്ച് തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. സിദ്ധീഖിന്റെ കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടലിലാണ് ഷിബിലി ജോലി ചെയ്തിരുന്നത്. മൃതദേഹം വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ട്രോളി ബാഗിലാക്കിയ ശേഷം അട്ടപ്പാടിയിലെ അഗളിക്കടുത്ത് കൊക്കയിലേക്ക് തള്ളിയെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. ഇവിടെനിന്ന് പൊലീസ് രണ്ട് ട്രോളിബാഗുകള്‍ കണ്ടെത്തിയിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *