ചാറ്റല്‍മഴ കൂട്ടായ്മ ‘മീറ്റപ്പ് റാന്തല്‍-23’ സംഘടിപ്പിച്ചു

ചാറ്റല്‍മഴ കൂട്ടായ്മ ‘മീറ്റപ്പ് റാന്തല്‍-23’ സംഘടിപ്പിച്ചു

കോഴിക്കോട്: തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ളവരുടെ വാട്ട്‌സാപ്പ് കൂട്ടായ്മയായ ചാറ്റല്‍ മഴ ‘മീറ്റപ്പ് റാന്തല്‍-23’ എന്ന പേരില്‍ സംഗമം സംഘടിപ്പിച്ചു. പരിപാടി എം.കെ നിയമത്തുള്ള (സെക്രട്ടറി, ലക്ഷദ്വീപ് കോ-ഓപറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍, ബേപ്പൂര്‍) ഉദ്ഘാടനം ചെയ്തു. ചാറ്റല്‍മഴ ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു.  മഹമൂദ് ക്യുമെഡിക്, അഷ്‌റഫ് ചെങ്ങളായ്, വസന്തന്‍ എടപ്പാള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ചാറ്റല്‍മഴ ട്രസ്റ്റ് ചെയര്‍മാന്‍ ബുഷ്‌റ സി.കെ ഓണ്‍ലൈനിലൂടെ സന്ദേശം നല്‍കി. മെഴുകുതിരി കത്തിക്കലും അനുശോചന പ്രമേയം അവതരിപ്പിക്കലും ബേബി പന്നൂര്‍ നിര്‍വഹിച്ചു.

ഉപഹാരസമര്‍പ്പണവും പൊന്നാടയണിയിക്കലും സക്കറിയ (കാലിക്കറ്റ് കോളേജ്) നിര്‍വഹിച്ചു. അഹമ്മദ് കുട്ടിമാസ്റ്റര്‍ (മുഖ്യ രക്ഷാധികാരി), പി.കെ.പി അഷ്‌റഫ് (ട്രസ്റ്റ് ട്രഷറര്‍), റാണി സാര്‍ജി (ട്രസ്റ്റ് എക്‌സിക്യൂട്ടീവ് മെമ്പര്‍), മാത്യു എം.വി (എക്‌സിക്യൂട്ടീവ് മെമ്പര്‍) ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി. വനിതാദിന സ്‌പെഷ്യല്‍ സ്റ്റാറ്റസിനുള്ള സമ്മാനദാനം മഹമൂദ് കണ്ണൂര്‍ (എം.ഡി, ക്യുമെഡിക് ക്ലിനിക്), എ.കെ നിയമത്തുള്ളക്ക് നല്‍കി നിര്‍വഹിച്ചു. നാസര്‍ മംഗലാട്ട് (ജോ.സെക്രട്ടറി) സ്വാഗതവും റിഷാന  നന്ദിയും പറഞ്ഞു. തുടര്‍ന്ന് അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

Share

Leave a Reply

Your email address will not be published. Required fields are marked *