തലശ്ശേരി: കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ 29000ല്‍പരം എ ക്ലാസ് അംഗങ്ങള്‍ക്ക് ബാങ്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന പദ്ധതിക്ക് തുടക്കമായി. ബാങ്കിന്റെ പൊതുനന്മ ഫണ്ടില്‍നിന്നുമാണ് ഇന്‍ഷുറന്‍സ് പ്രീമിയം അടച്ചിരിക്കുന്നത്. ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് അപകട മരണം സംഭവിച്ച അംഗങ്ങളുടെ ആശ്രിതര്‍ക്കുള്ള ധനസഹായ വിതരണം കെ.പി മോഹനന്‍ എം.എല്‍.എ നിര്‍വഹിച്ചു. ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ശ്രീജിത്ത് ചോയന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എം ഹേമലത, ആര്‍.ഹരികൃഷ്ണന്‍, കെ.വി ശോസ്ന, കെ.ജയദേവന്‍, കെ.ഷൈബ, പി. സുരേഷ്ബാബു സംസാരിച്ചു. ബാങ്ക് പരിധിയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണങ്ങളുടെ വിതരണവും കെ.പി മോഹനന്‍ എം.എല്‍.എ നിര്‍വഹിച്ചു.