സി.പി സുധാകരന് കാവ്യ കൈരളി പുരസ്‌ക്കാരം സമ്മാനിച്ചു

സി.പി സുധാകരന് കാവ്യ കൈരളി പുരസ്‌ക്കാരം സമ്മാനിച്ചു

മാഹി: കവിയും നാടക നടനുമായ സി.പി സുധാകരന് ഭാരതദേശം മാസികയുടെ കാവ്യ കൈരളി പുരസ്‌ക്കാരവും ആദരവും സമര്‍പ്പിച്ചു. ന്യൂമാഹി വ്യാപാരി വ്യവസായി ഏകോപന സമിതി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സി. സത്യാനന്ദന്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. ഭാരതദേശം എഡിറ്റര്‍ അടിയേരി ഗംഗധരന്‍ ആദര സമര്‍പ്പണം നടത്തി. ന്യൂമാഹി ഗ്രാമ പഞ്ചായത്ത് വൈ: പ്രസിഡണ്ട് അര്‍ജ്ജുന്‍ പവിത്രന്‍, സി.എച്ച് പ്രഭാകരന്‍, എന്‍.വി. അജയകുമാര്‍, പി.കെ.വി സാലിഹ്, എന്‍.പി സഗീഷ് സംസാരിച്ചു. സി.പി.സുധാകരന്‍ മറുഭാഷണം നടത്തി. പി.മുഹമ്മദ് താഹിര്‍ സ്വാഗതവും, ആയിരാട്ട് ശശി നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *