സിവില്‍ സര്‍വീസ് പരീക്ഷ: തലശ്ശേരി സ്വദേശി റഷീഖിന് 682ാം റാങ്ക്

സിവില്‍ സര്‍വീസ് പരീക്ഷ: തലശ്ശേരി സ്വദേശി റഷീഖിന് 682ാം റാങ്ക്

തലശ്ശേരി: സിവില്‍ സര്‍വീസ് പരീക്ഷയില്‍ തലശ്ശേരി സ്വദേശി എം.പി റഷീഖിന് 682ാം റാങ്ക്. നാലാമത്തെ പരിശ്രമത്തിലാണ് സിവില്‍ സര്‍വീസില്‍ വിജയം കരസ്ഥമാക്കാന്‍ സാധിച്ചത്. തലശ്ശേരി മുബാറക്ക് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു പഠനത്തിന് ശേഷം കാലിക്കറ്റ് എന്‍.ഐ.ടിയില്‍ നിന്നും മെക്കാനിക്കല്‍ എഞ്ചിനിയറിംഗില്‍ ബി ടെക് നേടി. തിരുവനന്തപുരം എന്‍ലൈറ്റ് ഐ.എ.എസ് അക്കാദമിയില്‍ നിന്നാണ് പരിശീലനം നേടിയത്. ഡല്‍ഹി നോയിഡ ആസ്ഥാനമായുള്ള ഫിസിക്‌സ് വാല എഡുടെക് യുനീകോണിലാണ് ജോലി ചെയ്യുന്നത്. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് ഫിലോസഫിയാണ് ഓപ്ഷണല്‍ വിഷയമായി തെരഞ്ഞെടുത്തത്. മുഴപ്പിലങ്ങാട് എ.കെ.ജി റോഡില്‍ റാണിയാസില്‍ എന്‍ കെ റഫീഖിന്റെയും എം പി റസിയയുടെയും മകനാണ്. ഭാര്യ: ഡോ. നൗഫീറ. റഷാദ് (ടാക്‌സ് ആന്റ് പ്രൊഫഷണല്‍ എക്കൗണ്ടിംഗ്), റംസി (എഞ്ചിനിയര്‍, ഖത്തര്‍), റഫാഹ് (തുര്‍ക്കി), റാണിയ (പ്ലസ്ടു വിദ്യാര്‍ഥിനി) എന്നിവര്‍ സഹോദരങ്ങളാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *