തിരുവനന്തപുരം : സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തിന് വേണ്ടത്ര വേഗതയുണ്ടായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എങ്ങനെ അഴിമതി നടത്താമെന്ന് ഡോക്ടറേറ്റ് എടുത്ത ചിലര്‍ സര്‍വീസിലുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളാ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ സ്റ്റാഫ് യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അഴിമതിക്കാരെ തിരുത്തിക്കാന്‍ മറ്റ് ജീവനക്കാര്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങള്‍ ആവശ്യങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ സമീപിക്കുന്നത് റവന്യു, തദ്ദേശ ഓഫീസുകളെയാണ്. എങ്ങനെ അഴിമതി നടത്താമെന്ന് ഡോക്ടറേറ്റ് എടുത്ത ചിലര്‍ സര്‍വീസിലുണ്ട്. അഴിമതിക്കാരെ തിരുത്തിക്കാന്‍ മറ്റ് ജീവനക്കാര്‍ ഇടപെടണം.
അഴിമതിയോട് ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. അവരെ സംരക്ഷിക്കില്ല. സാങ്കേതികമായി കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് മറ്റുള്ളവര്‍ക്ക് പറയാം. എത്രമാത്രം ദുഷ്പേര് ഓഫീസിനും വകുപ്പിനും നാടിനും ഉണ്ടാകുന്നുവെന്ന് കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.