വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കാം; ബി.ജെ.പി സര്‍ക്കാരിന്റെ നിരോധനം നീക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കാം; ബി.ജെ.പി സര്‍ക്കാരിന്റെ നിരോധനം നീക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ

ബംഗളൂരു: ബി.ജെ.പി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഹിജാബ് നിരോധനം കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് നീക്കാന്‍ സിദ്ധരാമയ്യ സര്‍ക്കാര്‍. മന്ത്രിസഭ പൂര്‍ണമായും വികസിപ്പിച്ചതിന് ശേഷമായിരിക്കും ഇക്കാര്യം സംബന്ധിച്ച തീരുമാനം ഉണ്ടാവുക. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഉള്‍പ്പെട്ടതാണ് ഹിജാബ് നിരോധനം നീക്കല്‍. അതിനാല്‍ തന്നെ ആദ്യ പൂര്‍ണമന്ത്രിസഭാ യോഗത്തില്‍ ഇതുസംബന്ധിച്ചുള്ള തീരുമാനം സര്‍ക്കാര്‍ എടുക്കും. ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് മുസ്ലിം വിദ്യാര്‍ഥിനികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി ഭിന്നവിധി പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് ഹരജി സുപ്രീംകോടതി ബെഞ്ചിന്റെ പരിഗണനയിലാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *