കോഴിക്കോട്: ലഹരി വിരുദ്ധ സന്ദേശവുമായി രണ്ട് പോലിസ് ഉദ്യോഗസ്ഥര്‍ ലഡാക്കിലേക്ക് പദ്ധതിയിട്ട ബൈക്ക് റൈഡ് പര്യടനം തുടങ്ങി. മൂവാറ്റുപുഴ സ്വദേശികളായ കോതമംഗലം പോലിസ് സ്റ്റേഷന് എസ്.ഐ എസ്. ശിവകുമാറും വാഴക്കുളം പോലിസ് സ്റ്റേഷന് സിവില്‍ പോലിസ് ഓഫിസര്‍ ഇ.കെ ബിജേഷും ചേര്‍ന്നാണ് 50 ദിവസത്തെ ബൈക്ക് റൈഡിന് പദ്ധതിയിട്ടത്.
കേരളത്തിലെ ആദ്യത്തെ ലഹരി മുക്ത റോട്ടറി ക്ലബായ കാലിക്കറ്റ് സൈബര്‍ സിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ബൈക്ക് റൈഡ്, സൈബര്‍ സിറ്റി പ്രസിഡന്റ് ജലീല്‍ ഇടത്തില്‍ ഫ്ളാഗ് ഓഫ് ചെയ്തു. ഓരോ സംസ്ഥാനങ്ങളിലൂടെ 4000ത്തോളം കിലോമീറ്റര്‍ പിന്നിടുന്ന യാത്രയിലെ ഇടങ്ങളില്‍ റൈഡര്‍മാരെ റോട്ടറി ക്ലബ് പ്രവര്‍ത്തകര്‍ സ്വീകരിക്കുമെന്ന് ജലീല്‍ ഇടത്തില്‍ പറഞ്ഞു.
കോഴിക്കോട് വൈ.എം.സി.എ ഹാളിന് സമീപം നടന്ന ചടങ്ങില്‍ റോട്ടറി അസിസ്റ്റന്റ് ഗവര്‍ണര്‍ എം.എം ഷാജി മുഖ്യതിഥിയായി. സെക്രട്ടറി എന്‍.വി മുഹമ്മദ് യാസിര്‍, ഷെമീന ജലീല്‍ , ട്രഷറര്‍ ആര്.കെ രാകേഷ് , സക്കീര്‍ ഹുസൈന്, സി.എസ് സവീഷ് , കെ.ജെ തോമസ് എന്നിവര്‍ സംസാരിച്ചു.