റഫീക് നാമധാരികളുടെ ജില്ലാസമ്മേളനം ജൂലൈ 16ന്

റഫീക് നാമധാരികളുടെ ജില്ലാസമ്മേളനം ജൂലൈ 16ന്

കോഴിക്കോട്: റഫീക് നാമധാരികളുടെ ജില്ലാസമ്മേളനം ജൂലൈ 16ന് കോഴിക്കോട്ടു വച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. താല്‍ക്കാലിക കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. താല്‍ക്കാലിക കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജിലെ രക്തബാങ്കിലേക്ക് 50 അംഗങ്ങളുടെ രക്തദാനം നടത്തും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തണല്‍ മരങ്ങള്‍ വച്ച് പിടിപ്പിക്കും. കൂട്ടായ്മയിലെ അംഗങ്ങള്‍ക്കും സമൂഹത്തിലെ നിര്‍ധനര്‍ക്കും വിദ്യാഭ്യാസ മേഖലയില്‍ സഹായമെത്തിക്കും. റഫീക് നാമധാരികളുടെ മക്കള്‍ക്കും പേരമക്കള്‍ക്കും എസ്.എസ്.എല്‍.സി, പ്ലസ്ടു വിജയികളായവര്‍ക്ക് പ്രോത്സാഹന സമ്മാനം നല്‍കും. ഗ്രൂപ്പിലേക്ക് ചേരുന്നതിന് 9645190030, 8848914309, 9846774498 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. വാര്‍ത്താസമ്മേളനത്തില്‍ റഫീക് പുതിയപാലം, റഫീക് പുന്നോറത്ത്, റഫീക് പേരാമ്പ്ര, റഫീക് എസ്.എം സ്ട്രീറ്റ്, റഫീക് മേച്ചേരി എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *