കോഴിക്കോട്: യുണൈറ്റഡ് ഡ്രാമാറ്റിക് അക്കാദമി (യു.ഡി.എ) സംഘടിപ്പിക്കുന്ന മലയാള നാടക ഗാനമേള നാളെ വൈകീട്ട് 5.30ന് ടൗണ്‍ഹാളില്‍ നടക്കും. അന്തരിച്ച പ്രമുഖ നടനും യു.ഡി.എ പ്രസിഡന്റുമായിരുന്ന മാമുക്കോയയുടെ സ്മരണാര്‍ഥമാണ് മലയാള നാടക ഗാനമേള സംഘടിപ്പിക്കുന്നത്. പരിപാടി മേയര്‍ ബീന ഫിലിപ് ഉദ്ഘാടനം ചെയ്യും. യു.ഡി.എ രക്ഷാധികാരി പി.വി ഗംഗാധരന്‍ മുഖ്യാതിഥിയാകും. പ്രശസ്ത ഗായകന്‍ വി.ടി മുരളിയുടെ നേതൃത്വത്തിലാണ് ഗാനമേള അരങ്ങേറുന്നത്. യു.ഡി.എ പ്രസിഡന്റ് ഡോ.മൊയ്തു അധ്യക്ഷത വഹിക്കും.
ജനറല്‍ സെക്രട്ടറി എം.ഷാഹുല്‍ ഹമീദ് സ്വാഗതം പറയും. പുരസ്‌കാരം സമര്‍പ്പണം ജീവകാരുണ്യ പ്രവര്‍ത്തകന്‍ ശ്രീകുമാര്‍ കോര്‍മത്ത് നിര്‍വഹിക്കും. പ്രശസ്തിപത്ര പാരായണം യു.ഡി.എ സെക്രട്ടറി സി.രമേശനും പ്രശസ്തിപത്ര സമര്‍പ്പണം യു.ഡി.എ ട്രഷറര്‍ സുദര്‍ശന്‍ ബാലനും പൊന്നാടയണിയിക്കല്‍ മുന്‍ ജനറല്‍ സെക്രട്ടറി എസ്.എ അബൂബക്കറും നിര്‍വഹിക്കും. വി.പി മാധവന്‍ നമ്പ്യാര്‍ (മുരളി ഫിലിംസ്), അഡ്വ.എം.രാജന്‍ (ജനറല്‍ കണ്‍വീനര്‍ യു.ഡി.എ), കെ.പി അബൂബക്കര്‍ (വൈസ് പ്രസിഡന്റ് യു.ഡി.എ), ടി.പി വാസു (മുന്‍ ജന.സെക്രട്ടറി യു.ഡി.എ) ആശംസകള്‍ നേരും. ചടങ്ങില്‍ കെ.എസ് വെങ്കിടാചലത്തെ ആദരിക്കുകയും വിജയന്‍ കാരന്തൂരിന് കെ.വി ശേഷയ്യരുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ പുരസ്‌കാരം സമ്മാനിക്കും. യു.ഡി.എ സെക്രട്ടറി പുത്തൂര്‍മഠം ചന്ദ്രന്‍ നന്ദി പറയും.