മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടര്‍മാരെ കയ്യേറ്റം; കിടപ്പുരോഗിയെ പൊലീസ് അറസ്റ്റ് ചെയ്തു

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടര്‍മാരെ കയ്യേറ്റം; കിടപ്പുരോഗിയെ പൊലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടര്‍മാരെ കയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ കിടപ്പുരോഗിയെ പൊലീസ് അറസ്റ്റ് ചെയ്തു. മെഡിക്കല്‍ കോളേജിലെ ന്യൂറോ സര്‍ജറി വിഭാഗത്തില്‍ ചികിത്സയിലുള്ള ബാലരാമപുരം സ്വദേശി സുധീര്‍ ആണ് അറസ്റ്റിലായത്. ബുധനാഴ്ച വൈകീട്ട് ചികിത്സ സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് ഡോക്ടര്‍മാരെ സുധീര്‍ ഷര്‍ട്ടില്‍ പിടിച്ച് തള്ളിയെന്നാണ് പരാതി.

കടുത്തശിക്ഷകള്‍ ഉള്‍പ്പെടുത്തി ആശുപത്രി സംരക്ഷണ നിയമം ഭേദഗതി ചെയ്തുള്ള ഓര്‍ഡിനന്‍സ് പുറത്തുവന്നതോടെ ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ ‘വാക്കാലുള്ള അപമാനവും മൂന്നുമാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഓര്‍ഡിനന്‍സ് പുറത്തിറക്കിയ ഘട്ടത്തില്‍ മന്ത്രി നല്‍കിയ വിശദീകരണത്തിലോ മുഖ്യമന്ത്രിയുടെ ഓഫിസ് നല്‍കിയ വാര്‍ത്താകുറിപ്പിലോ ഇക്കാര്യം പരാമര്‍ശിച്ചിരുന്നില്ല. കഴിഞ്ഞദിവസം ഗവര്‍ണര്‍ ഒപ്പുവെച്ചശേഷം ഓര്‍ഡിനന്‍സ് പുറത്തിറങ്ങിയപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണവും ആക്രമണത്തിന് പ്രേരിപ്പിക്കലുമാണ് തടവും പിഴയും കിട്ടാവുന്ന കുറ്റങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നതായി മന്ത്രിസഭ യോഗത്തിന് ശേഷമുള്ള കുറിപ്പില്‍ സൂചിപ്പിച്ചിരുന്നത്. അക്രമം നടത്തുകയോ അക്രമത്തിന് ശ്രമിക്കുകയോ പ്രേരിപ്പിക്കുകയോ പ്രചോദനം നല്‍കുകയോ ചെയ്താല്‍ ആറു മാസത്തില്‍ കുറയാതെയും പരമാവധി അഞ്ചുവര്‍ഷം വരെയും തടവ് കിട്ടാമെന്നതായിരുന്നു ഭേദഗതി. ഒപ്പം കുറഞ്ഞത് 50,000 രൂപയും പരമാവധി രണ്ട് ലക്ഷം രൂപവരെയും പിഴ വിധിക്കാം.

Share

Leave a Reply

Your email address will not be published. Required fields are marked *