മയക്കുമരുന്ന് വിറ്റു പിടിക്കപ്പെട്ടാല്‍ അഞ്ചു വര്‍ഷത്തേക്ക് പള്ളിയില്‍ പ്രവേശനമുണ്ടാകില്ല : ബീമാ പള്ളി കമ്മിറ്റി

മയക്കുമരുന്ന് വിറ്റു പിടിക്കപ്പെട്ടാല്‍ അഞ്ചു വര്‍ഷത്തേക്ക് പള്ളിയില്‍ പ്രവേശനമുണ്ടാകില്ല : ബീമാ പള്ളി കമ്മിറ്റി

തിരുവനന്തപുരം: മയക്കുമരുന്ന് വിറ്റു പിടിക്കപ്പെടുന്നവര്‍ക്ക് ഇനി മുതല്‍ അഞ്ചു വര്‍ഷത്തേക്ക്  പള്ളിയില്‍ പ്രവേശനമില്ല. കേരളത്തിലെ പ്രശസ്തമായ മുസ്ലീം തീര്‍ത്ഥാടന കേന്ദ്രമായ തിരുവനന്തപുരം ബീമാ പള്ളി കമ്മിറ്റിയുടെതാണ്് മാതൃകാപരമായ ഈ തീരുമാനം.കഴിഞ്ഞ ദിവസം ചേര്‍ന്ന ജമാ അത്ത് കമ്മറ്റിയാണ് തിരുമാനം എടുത്തത്.

പള്ളിയുടെ മീറ്റിംഗുകളിലൊക്കെ സജീവമായി പങ്കെടുക്കുന്ന മുഹമ്മദ് സിറാജിനെയും അയാളുടെ സുഹൃത്ത് നന്ദുവിനെയും 1.4 കിലോ ഗ്രാം കഞ്ചാവ് കൈവശം വച്ചതിന് പൊലീസ് ഇന്നലെ അറസ്റ്റു ചെയ്തിരുന്നു.ഇതോടെയാണ് ഈ മാതൃകാപരമായ തിരുമാനം ജമാ അത്ത് കമ്മിറ്റി കൈക്കൊണ്ടത്.

ബീമാ പള്ളി പരിസരത്ത് നിന്ന് നിരവധി മയക്കുമരുന്ന് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുകയും പിടിക്കപ്പെടുകയും ചെയ്യുന്നത് കൊണ്ടാണ് തങ്ങള്‍ ഇത്തരം കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ കാരണമായതെന്ന് ജമാ അത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി എം കെ എം നിയാസ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *