ഭീഷണിസന്ദേശങ്ങളും കോളുകളും; തന്റെ നമ്പര്‍ ചോര്‍ത്തിയെന്ന പരാതിയുമായി ദി കേരള സ്റ്റോറി താരം അദാ ശര്‍മ്മ

ഭീഷണിസന്ദേശങ്ങളും കോളുകളും; തന്റെ നമ്പര്‍ ചോര്‍ത്തിയെന്ന പരാതിയുമായി ദി കേരള സ്റ്റോറി താരം അദാ ശര്‍മ്മ

മുംബൈ: ഭീഷണിസന്ദേശങ്ങളും കോളുകളും തന്റെ ഫോണിലേക്ക് വരുന്നതായും തന്റെ ഫോണ്‍ നമ്പര്‍ ചോര്‍ന്നതായും വിവാദചിത്രമായ ദി കേരള സ്‌റ്റോറിയിലെ നായിക അദാ ശര്‍മ. ഒരു ഇന്‍സ്റ്റഗ്രാം പേജാണ് താരത്തിന്റെ നമ്പര്‍ പുറത്ത് വിട്ടതെന്നാണ് വിവരം. ഫോണിലേക്ക് ഒരു ദിവസം ആയിരക്കണക്കിന് സന്ദേശങ്ങളും കോളുകളും വന്നതോടെയാണ് സംഭവത്തിന്റെ ഗൗരവം തനിക്ക് ബോദ്ധ്യപ്പെട്ടതെന്ന് ആദ ശര്‍മ്മ പറയുന്നു. ലഭിച്ചവയില്‍ പലതും ഭീഷണി സന്ദേശങ്ങളായിരുന്നു.

‘നമ്പര്‍ ചോര്‍ത്തിയ ആളുടെ വികൃതമായ മാനസികാവസ്ഥയാണ് ഇവിടെ വെളിപ്പെടുന്നത്. ദ കേരള സ്റ്റോറിയിലെ സമാനമായ ഒരു രംഗമാണ് ഇപ്പോള്‍ ഓര്‍മ്മ വരുന്നത്. അതില്‍ ഒരു പെണ്‍കുട്ടിയുടെ നമ്പര്‍ പുറത്ത് വിട്ട് അവളെ ഉപദ്രവിക്കുന്ന ഒരു രംഗമുണ്ട്. താനിപ്പോള്‍ ഫോണ്‍ നമ്പര്‍ മാറ്റാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്നും’ ആദ ശര്‍മ്മ പറയുന്നു.

ഫോണ്‍ നമ്പര്‍ പുറത്ത് വിട്ടയാള്‍ സമാനമായ പ്രവര്‍ത്തനങ്ങള്‍ നേരത്തേയും നടത്തിയിട്ടുണ്ടെന്നാണ് വിവരം. പോലിസുകാര്‍ ഇയാളെ കണ്ടെത്തിയിട്ടുണ്ടെന്നും അദാ ശര്‍മ്മ പറയുന്നു. ‘ ഭീകരതയ്ക്കെതിരെ സംസാരിക്കുന്ന ഒരു സിനിമയോടൊപ്പമാണ് ഞാന്‍ നില്‍ക്കുന്നത്. നമ്മുടെ ദേശീയ സുരക്ഷ ഏത് രീതിയിലെല്ലാം ഭീഷണിയാണെന്ന് ചിത്രം പറയുന്നു. ഒരു തീവ്രവാദി അവന്‍ ഉദ്ദേശിച്ച രീതിയില്‍ കാര്യങ്ങള്‍ നടക്കാതെ വന്നതോടെ ഭീഷണിപ്പെടുത്തുന്നതിന്റെ ഉദാഹരണം കൂടിയാണിത്. ഭീകരവാദത്തെ തുറന്നു കാട്ടുന്ന ചിത്രമാണ് ദി കേരള സ്റ്റോറി. അതുകൊണ്ട് തന്നെ ഇതില്‍ ഉള്‍പ്പെട്ടവരെ ഇക്കാര്യങ്ങള്‍ രോഷാകുലരാക്കുമെന്നും” അദാ ശര്‍മ്മ പറയുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *