കോഴിക്കോട്: ഫാസിസത്തിനെതിരേ ‘ജനതാ മുന്നേറ്റം’ എന്ന മുദ്രാവാക്യവുമായി 28ന് എല്‍.ജെ.ഡി സംസ്ഥാന കമ്മിറ്റി ‘എം.പി വീരേന്ദ്രകുമാര്‍’ അനുസ്മരണ റാലി സംഘടിപ്പിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ എം.വി ശ്രേയാംസ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വൈകീട്ട് മൂന്നിന് മുതലക്കുളം മൈതാനത്തുനിന്ന് തുടങ്ങുന്ന റാലി കോഴിക്കോട് കടപ്പുറത്ത് സമാപിക്കും. 25000 പ്രവര്‍ത്തകര്‍ റാലിയില്‍ അണിനിരക്കും. കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, സംസ്ഥാന വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി, ആര്‍.ജെ.ഡി രാജ്യസഭാ ലീഡര്‍ മനോജ് ഝാ തുടങ്ങി രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ റാലിയെ അഭിസംബോധന ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ മനയത്ത് ചന്ദ്രന്‍, എം.കെ ഭാസ്‌കരന്‍, വി.കുഞ്ഞാലി, സലീം മടവൂര്‍, സി.മോയിന്‍കുട്ടി, പി.കിഷന്‍ ചന്ദ് എന്നിവര്‍ സംബന്ധിച്ചു.