കോഴിക്കോട്: ഭരണഘടന ശില്‍പിയും രാജ്യത്തെ ആദ്യത്തെ നിയമകാര്യ വകുപ്പ് മന്ത്രിയുമായ ഡോ.ബി.ആര്‍ അംബേദ്കറുടെ പേര് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് നല്‍കണമെന്നും മന്ദിരം രാഷ്ട്രപതിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും അലയന്‍സ് ഓഫ് നാഷണല്‍ എസ്.സി/എസ്.ടി ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തല്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്ത വകുപ്പ് മന്ത്രാലയത്തിന് അടിയന്തിര നിവേദനവും കമ്മിറ്റി നല്‍കി. രാജ്യത്തിന്റെ പൊതുഖജനാവില്‍ നിന്നും കോടിക്കണക്കിന് രൂപ ഉപയോഗിച്ച് പണിത പാര്‍ലമെന്റ് മന്ദിരത്തിന്റെ പേരില്‍ ബി.ജെ.പി രാഷ്ട്രീയം കളിക്കരുതെന്നും അടിസ്ഥാന വര്‍ഗത്തില്‍നിന്നും ഉയര്‍ന്നുവന്ന രാജ്യത്തിന്റെ രാഷ്ട്രപതിയെ മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് വിളിക്കാത്തത് രാജ്യത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പട്ടികജാതി ജനതയോട് കാണിക്കുന്ന വിവേചനമാണെനും അവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് രാമദാസ് വേങ്ങേരി, വൈസ് പ്രസിഡന്റ് കെ.സി ചന്ദ്രന്‍, ബീന ഗോപാലന്‍ എന്നിവര്‍ പങ്കെടുത്തു.