പത്തനംതിട്ട കുമ്പളത്താമണ്ണില്‍ കടുവയുടെ ആക്രമണം പതിവാകുന്നു; ജനം ഭീതിയില്‍

പത്തനംതിട്ട കുമ്പളത്താമണ്ണില്‍ കടുവയുടെ ആക്രമണം പതിവാകുന്നു; ജനം ഭീതിയില്‍

പത്തനംതിട്ട : പത്തനംതിട്ട വടശ്ശേരിക്കര കുമ്പളത്താമണ്ണില്‍ കടുവയുടെ ആക്രമണം പതിവാകുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് നാട്ടില്‍ കടുവയിറങ്ങുന്നത്. തിങ്കളാഴ്ച രാത്രി വടശ്ശേരിക്കര ചെമ്പരത്തിന്‍മൂട് ഭാഗത്തിറങ്ങിയ കടുവ ബൗണ്ടറി വലിയമണ്ണില്‍ പി ടി സദാനന്ദന്റെ ആറ് മാസം പ്രായമുള്ള ആട്ടിന്‍കുട്ടിയെ കടുവ കൊന്നു. ആട്ടിന്‍കുട്ടിയുടെ അവശിഷ്ടങ്ങള്‍ വീടിന് 200 മീറ്റര്‍ അകലെ ചൊവ്വാഴ്ച രാവിലെ കണ്ടെത്തി.

ഇന്നലെ രാവിലെ ആറയോടെ കടുവയെ കണ്ടെന്നും തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്നും ടാപ്പിംഗ് തൊഴിലാളിയായ ചുരയ്ക്കാട് റെജി ജോണ്‍ പറഞ്ഞു. തൊട്ടടുത്ത റബര്‍ മരത്തില്‍ വലിഞ്ഞുകയറാന്‍ ശ്രമിച്ചെങ്കിലും റജി താഴെ വീണു. ഇവിടെ നിന്ന് എഴുന്നേറ്റോടി വീടിന് പുറത്തെ ശുചിമുറിയില്‍ കയറി കതക് അടയ്ക്കുകയായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *