ചന്ദ്രിക നവതി ആഘോഷ പരിപാടികള്‍ക്ക് പ്രൗഢമായ തുടക്കം

ചന്ദ്രിക നവതി ആഘോഷ പരിപാടികള്‍ക്ക് പ്രൗഢമായ തുടക്കം

തലശ്ശേരി : ഒന്‍പത് പതിറ്റാണ്ടു കാലമായി മലയാളത്തിനു വെളിച്ചം പകര്‍ന്നു മുന്നേറുന്ന ചന്ദ്രിക ദിനപത്രത്തിന്റെ നവതി ആഘോഷ പരിപാടികള്‍ക്ക് പത്രം ജന്മമെടുത്ത തലശ്ശേരിയില്‍ തുടക്കം. ഒരു വര്‍ഷം നീളുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റും മുസ്ലിം പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷിങ് കമ്മിറ്റി മാനേജിങ് ഡയറക്ടറുമായ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുറഹ്‌മാന്‍ കല്ലായി സ്വാഗതം പറഞ്ഞു. സാഹിത്യകാരന്‍ കല്‍പറ്റ നാരായണന്‍ മുഖ്യ പ്രഭാഷണം നടത്തി. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ഡോക്ടര്‍ എം.കെ മുനീര്‍ എം.എല്‍.എ, പി.എം.എ സലാം, ഉമ്മര്‍ പാണ്ടിക ശാല, കെ.സൈനുല്‍ ആബിദ് സഫാരി, പൊട്ടങ്കണ്ടി അബ്ദുള്ള, എഡിറ്റര്‍ കമാല്‍ വരദൂര്‍, നജീബ് കാന്തപുരം എം.എല്‍.എ, കല്ലട്ര മുഹമ്മദ് ഹാജി, സി.ടി അഹമ്മദ് അലി, അഡ്വ. കെ.എ.ലത്തീഫ്, ബഷീര്‍ ചെറിയാണ്ടി, സി.കെ സുബൈര്‍, അരീബ്ര മുഹമ്മദ് മാസ്റ്റര്‍, പി.എം.എ സമീര്‍, സി.പി സെയ്തലവി, നവാസ് പൂനൂര്‍, ഷാനിദ് മേക്കുന്ന്, അബ്ദുല്‍കരീം ചേലേരി, കെ.ടി സഹദുള്ള, ടി.ടി ഇസ്മയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *