കോഴിക്കോട്: എസ്.എസ്.എല്‍.സി ഫലം പുറത്തുവന്ന പശ്ചാത്തലത്തില്‍ മലബാറില്‍ പ്ലസ്‌വണിന് ആവശ്യത്തിന് സീറ്റുകള്‍ ഇല്ലാത്തതിനാല്‍ ഈ വിഷയം പഠിച്ച കാര്‍ത്തികേയന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടണമെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കാര്‍ത്തികേയ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറുണ്ടോയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.