തിരുവനന്തപുരം: കാട്ടുപോത്തിന്റെ ആക്രമണം തടയാന്‍ നടപടി എടുക്കാഞ്ഞത് ഇത്തരം സംഭവം സംസ്ഥാനത്ത് മുമ്പ് ഉണ്ടാകാത്തതു മൂലമെന്ന മന്ത്രി എ.കെ.ശശീന്ദ്രന്റെ വാദം തെറ്റെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സ്വന്തം വകുപ്പിലുള്ളവര്‍ തന്നെ കൊല്ലപ്പെട്ടിട്ടും ആക്രമണത്തിനിരയായിട്ടും മുമ്പ് ഇത്തരം സംഭവങ്ങളള്‍ ഉണ്ടായിട്ടില്ലെന്ന് മന്ത്രി പറഞ്ഞത് വിചിത്രമാണ്.
2016 ഫെബ്രുവരി ഒന്നു മുതല്‍ ഈ വര്‍ഷം മാര്‍ച്ച് 6 വരെ 20 സ്ഥലത്തെങ്കിലും കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായെന്നും ഇതില്‍ 8 പേര്‍ കൊല്ലപ്പെട്ടുവെന്നും 12 പേര്‍ക്ക് പരുക്കേറ്റെന്നുമാണ് അനൗദ്യോഗിക കണക്കുകള്‍. മരിച്ച 8 പേരില്‍ വനം വകുപ്പ് ഗൈഡും തോട്ടം തൊഴിലാളിയും ഇതര സംസ്ഥാന തൊഴിലാളി സ്ത്രീയും കര്‍ഷകനും ഉള്‍പ്പെടുന്നു.
തിരുവനന്തപുരം, ഇടുക്കി, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലാണ് ആക്രമണങ്ങള്‍ . ഇടുക്കിയില്‍ മൂന്നും തിരുവനന്തപുരം, പാലക്കാട്, മലപ്പുറം,കണ്ണൂര്‍, എറണാകുളം ജില്ലകളില്‍ ഒന്നു വീതവും മരണവുമുണ്ടായി. കഴിഞ്ഞ 19 ന് കോട്ടയം എരുമേലിയിലും കൊല്ലം ആയൂരിലും ഒരേ ദിവസം കാട്ടുപോത്ത് ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടതാണ് ഈ പട്ടികയില്‍ ഒടുവിലത്തേത്.