എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം: വിദ്യാര്‍ഥികളെ ആദരിച്ചു

എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം: വിദ്യാര്‍ഥികളെ ആദരിച്ചു

തലശ്ശേരി: ജെ.സി.ഐ തലശ്ശേരിയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ഥികളെ ആദരിച്ചു. തലശ്ശേരിസംഗമം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതിയുടെ പോലിസ് മെഡലിന് അര്‍ഹനായ കണ്ണൂര്‍ സ്‌പെഷല്‍ ബ്രാഞ്ച് എസ്.ഐ. ബിജുലാലിനെ ആദരിച്ചു.ജേസി ഐ ടെലിച്ചറി പ്രസിഡന്റ് രാജേഷ് അലങ്കാര്‍ അധ്യക്ഷത വഹിച്ചു. എക്‌സൈസ് ഓഫിസര്‍ കെ.കെ സെമീര്‍ ലഹരി വിരുദ്ധ ക്ലാസ്സെടുത്തു. ശശികുമാര്‍, ബിജു, അരുണ്‍ പ്രഭു, എസ്.കെ.ബഷീര്‍, ലില്‍ മിന്‍ത്ത് എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *