അരിക്കൊമ്പനായി പണം പിരിച്ചിട്ടില്ല, കേസ് നല്‍കിയത് തന്നെയും സഹോദരി മീര ജാസ്മിനെയും അപകീര്‍ത്തിപ്പെടുത്താന്‍

അരിക്കൊമ്പനായി പണം പിരിച്ചിട്ടില്ല, കേസ് നല്‍കിയത് തന്നെയും സഹോദരി മീര ജാസ്മിനെയും അപകീര്‍ത്തിപ്പെടുത്താന്‍

കൊച്ചി: അരിക്കൊമ്പന്റെ പേര് പറഞ്ഞ് ഒരു രൂപപോലും പിരിച്ചിട്ടില്ലെന്ന് കെയര്‍ ആന്റ് കണ്‍സേണ്‍ ഫോര്‍ അനിമല്‍സ് എന്ന വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ സാറാ റോബിന്‍. തനിക്കെതിരെ കേസ് നല്‍കിയ അഡ്വ. ശ്രീജിത്ത് പെരുമന തന്നെയും സഹോദരി മീര ജാസ്മിനെയും അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും സാറ പറഞ്ഞു.

അഡ്വ.ശ്രീജിത്ത് പെരുമനക്കെതിരെ സാറാ റോബിനും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. തന്നെയും കുടുംബത്തെയും സഹോദരി മീരാ ജാസ്മിനെയും അപകീര്‍ത്തിപ്പെടുത്താനാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത്. ശ്രീജിത്തിന്റെ ഫേസ്ബുക്കിലാണ് തന്നെയും സഹോദരി മീരാ ജാസ്മിനെയും പേരുപറഞ്ഞ് ആരോപണം ഉന്നയിച്ചത്.

കേരളത്തിലെ ഒരു പൊലീസ് സ്റ്റേഷനിലും തനിക്കെതിരെ പരാതി ലഭിച്ചിട്ടില്ലെന്നും ഗ്രൂപ്പ് തുടങ്ങിയ അന്ന് മുതല്‍ തന്നെ ഗ്രൂപ്പില്‍ നിന്ന് പുറത്താക്കുകയാണ് ഇയാളുടെ ലക്ഷ്യമെന്നും സാറ പറഞ്ഞു. നിലവില്‍ ഒമ്പതിനായിരത്തോളം അംഗങ്ങളുണ്ട്. ഈ ഗ്രൂപ്പിനെ തകര്‍ക്കുകയാണ് ലക്ഷ്യം. ആര് പണം തന്നു, ആരുടെ അക്കൗണ്ടില്‍ നിന്ന് പണം വന്നു എന്ന് ആരോപണം ഉന്നയിച്ചവര്‍ തന്നെ പറയട്ടെ എന്നാണ് സാറ പറയുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *