26ാമത് ഇ.സി ഭരതന്‍ മെമ്മോറിയല്‍ സബ് ജൂനിയര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 25 മുതല്‍ 31 വരെ

26ാമത് ഇ.സി ഭരതന്‍ മെമ്മോറിയല്‍ സബ് ജൂനിയര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 25 മുതല്‍ 31 വരെ

കോഴിക്കോട്: കാല്‍ നൂറ്റാണ്ട് പിന്നിട്ട ഇ.സി ഭരതന്‍ മെമ്മോറിയല്‍ സബ് ജൂനിയര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 25 മുതല്‍ 31 വരെ മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മലപ്പുറം, കാസര്‍ക്കോട് ജില്ലകളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുക്കും.
മത്സരത്തില്‍ 24 ടീമുകളാണ് പങ്കെടുക്കുന്നത്. നാളെ വൈകിട്ട് 3.30ന് നടക്കുന്ന ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.രാജഗോപാല്‍ അധ്യക്ഷത വഹിക്കും. മുന്‍ ഫുട്‌ബോള്‍ താരം എ.പി.എം കോയ, അഡ്വ: എം. രാജന്‍, അഡ്വ: എ.കെ സുകുമാരന്‍ ആശംസകള്‍ നേരും.
എന്‍.ശ്രീകുമാര്‍, മോഹന്‍ കൂരിയാല്‍ സ്വാഗതവും വിനോദ് എടക്കര നന്ദിയും പറയും.

Share

Leave a Reply

Your email address will not be published. Required fields are marked *