മാഹി: നാടകാചാര്യന്‍ എന്‍.കെ.കൃഷ്ണന്റെ മകള്‍ മിനി സുഗതന്‍ രചിച്ച ‘ സാലഭഞ്ജിക ‘ കവിതാ സമാഹാരത്തിന്റെ പ്രകാശനം മെയ് 27 ന് 3 മണിക്ക് മാഹി റെയില്‍വെ സ്റ്റേഷന്‍ റോഡിലെ സി.എച്ച്. ഗംഗാധരന്‍ ഹാളില്‍ നടക്കും.
അടിയേരി ഗംഗാധരന്റെ അദ്ധ്യക്ഷതയില്‍ രമേശ് പറമ്പത്ത് എം എല്‍ എ പ്രകാശനം ചെയ്യും. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ചാലക്കര പുരുഷു ഏറ്റുവാങ്ങും. കവി ചാത്തന്നൂര്‍ വിജയനാഥ് പുസ്തകപരിചയം നടത്തും. മുന്‍ ഡി. ജി.പി. അഡ്വ: ടി.ആസഫലി വിശിഷ്ടാതിഥിയായിരിക്കും. പൊലീസ് സൂപ്രണ്ട് രാജശങ്കര്‍ വെള്ളാട്ട് വിശിഷ്ടാതിഥിയായിരിക്കും. വന്യജീവി ഫോട്ടോഗ്രാഫര്‍ അസീസ് മാഹി, സി.വി.രാജന്‍ പെരിങ്ങാടി, കെ.കെ.രാജീവ്, കവി രാജേഷ് പനങ്ങാട്ടില്‍, ചലച്ചിത്ര ഗാനരചയിതാവ് പ്രഭാകരന്‍ നറുകര, സോമന്‍ പന്തക്കല്‍ , കെ.ഹരീന്ദ്രന്‍, എം എ കൃഷ്ണന്‍, സോമന്‍ മാഹി , ചന്ദ്രമോഹന്‍ പാലത്തായി, കെ.ഇ.സുലോചന തുടങ്ങിയവര്‍ സംസാരിക്കും. കവിതാലാപനവുമുണ്ടാകുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സി.വി.രാജന്‍ പെരിങ്ങാടി, കവയിത്രി മിനി സുഗതന്‍, ചന്ദ്രമോഹന്‍ പാലത്തായി, സോമന്‍ മാഹി എന്നിവര്‍ പങ്കെടുത്തു.