റോട്ടറി ഈസ്റ്റിന്റെ കരുതല്‍ സൗജന്യ ഡയാലിസര്‍ കിറ്റ് വിതരണം ചെയ്തു

റോട്ടറി ഈസ്റ്റിന്റെ കരുതല്‍ സൗജന്യ ഡയാലിസര്‍ കിറ്റ് വിതരണം ചെയ്തു

കോഴിക്കോട്: റോട്ടറി കാലിക്കറ്റ് ഈസ്റ്റ്, എം.എല്‍ ഗുപ്ത ചാരിറ്റബിള്‍ സൊസൈറ്റിയുടെ സഹകരണത്തോടെ നടപ്പിലാക്കിയ വൃക്ക രോഗികള്‍ക്കുള്ള ഡയാലിസര്‍ കിറ്റ് കൈമാറി. അര്‍ഹരായ 150 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ സൗജന്യമായി വിതരണം ചെയ്തത്. നടക്കാവ് ചക്കോരത്ത്കുളം റോട്ടറി യൂത്ത് സെന്ററില്‍ നടന്ന ചടങ്ങ് റോട്ടറി 3204 ഗവര്‍ണര്‍ പ്രമോദ് വി. നായനാര്‍ ഉദ്ഘാടനം ചെയ്തു. ഡയാലിസര്‍ കിറ്റ് വിതരണോദ്ഘാടനം മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി ചന്ദ്രന്‍ നിര്‍വഹിച്ചു. റോട്ടറി ഈസ്റ്റ് പ്രസിഡന്റ് എം.ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. അസി. ഗവര്‍ണര്‍ ഡോ. പി.ആര്‍ ശശീന്ദ്രന്‍, മുന്‍ പ്രസിഡന്റുമാരായ വിജയ് അര്‍ജുന്‍ദാസ് ലുല്ല, സഞ്ജീവ് സാബു, മോഹന സുന്ദരം എന്നിവര്‍ സംസാരിച്ചു. എ .മോനി സ്വാഗതവും സെക്രട്ടറി ജി. സുന്ദര്‍ രാജുലു നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *