നരിക്കുനി: അത്യാവശ്യഘട്ടങ്ങളില്‍ രക്തം ലഭ്യമാവാന്‍ യുവാക്കളില്‍ ബോധവല്‍ക്കരണം വ്യാപകമാക്കണമെന്ന് സലഫി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ.ഹുസൈന്‍ മടവൂര്‍ പറഞ്ഞു. മലബാര്‍ ഐ.ടി.ഐ യുടെ നേതൃത്വത്തില്‍ ഗിഫ്റ്റ് ഓഫ് ഹാര്‍ട്ട്‌സ് ചാരിറ്റബിള്‍ സൊസൈറ്റിയുടെയും എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററിന്റെയും സഹകരണത്തോടെ നടന്ന രക്തദാന ക്യാംപ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗിഫ്റ്റ് ഓഫ് ഹാര്‍ട്ട് കോഡിനേറ്റര്‍മാരായ പ്രജീഷ് പാലാട്ട്, അബൂബക്കര്‍ ഹുസൈന്‍, എം.വി.ആര്‍ ക്യാന്‍സര്‍ സെന്റര്‍ ഡോക്ടര്‍ അരുണ്‍ വി.ജെ, ടെക്‌നിക്കല്‍ സൂപ്പര്‍വൈസര്‍ അനു പുല്ലങ്ങോടാന്‍, മലബാര്‍ ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ രമ്യ പി.ആര്‍, മാനേജര്‍ ആലിക്കുട്ടി മാസ്റ്റര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ അബ്ദുല്‍ ഗഫൂര്‍, പി.ടി.എ അംഗം സുരേഷ് കുമാര്‍, സ്റ്റുഡന്റ് കൗണ്‍സിലര്‍ ഹരീഷ് ഇ.ഒ, പ്രോഗ്രാം കോഡിനേറ്റര്‍ പ്രഭിത തുടങ്ങിയവര്‍ സംബന്ധിച്ചു. ക്യാമ്പില്‍ വിദ്യാര്‍ത്ഥികളും സ്റ്റാഫ് അംഗങ്ങളും രക്തദാനം ചെയ്തു. നൂറോളം പേര്‍ പങ്കെടുത്തു.