തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വസതിയിലെ പ്രഭാത ഭക്ഷണം നിഷേധിച്ചതില്‍ വിശദീകരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രഭാത ഭക്ഷണം കഴിക്കാറില്ലെന്നും കേരള ഹൗസ് ജീവനക്കാരോട് ചോദിക്കൂവെന്നുമായിരുന്നു ഗവര്‍ണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഉപരാഷ്ട്രപതിക്കൊപ്പം ഇന്നലെ രാവിലെ പ്രഭാത ഭക്ഷണത്തില്‍ പങ്കെടുക്കാന്‍ ക്ലിഫ് ഹൗസിലേക്ക് ഗവര്‍ണറെയും മുഖ്യമന്ത്രി ക്ഷണിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് രാജ്ഭവനില്‍ നേരിട്ടെത്തി മുഖ്യമന്ത്രി ഗവര്‍ണറെ ക്ഷണിച്ചത്.എന്നാല്‍, ആരിഫ് മുഹമ്മദ് ഖാന്‍ പ്രഭാത ഭക്ഷണത്തില്‍ പങ്കെടുത്തിരുന്നില്ല.
അതേസമയം, യൂണിവേഴ്‌സിറ്റി ആള്‍മാറാട്ടം അതീവ ഗൗരവതോടെയാണ് കാണുന്നതെന്നും ശക്തമായ നടപടി ഉണ്ടാകുമെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. എല്ലാ തെരഞ്ഞെടുപ്പ് നടപടികളും നിര്‍ത്തിവച്ചു. സമാന സംഭവങ്ങള്‍ എവിടെയെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ കണ്ടെത്തുമെന്നും അതിനായി സൂക്ഷ്മ പരിശോധന നടത്തുമെന്നും യൂണിയന്റെ ബലത്തില്‍ ചിലര്‍ നിയമം കൈയിലെടുക്കുന്നത് ഭീകര അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.