കോഴിക്കോട് : മലബാറിലെ പ്ലീസ് വണ്‍ സീറ്റുകളുടെ കുറവ് പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന സെക്രട്ടറി നിസാര്‍ ഒളവണ്ണ ആവശ്യപ്പെട്ടു. മലബാര്‍ മേഖലയില്‍ അരലക്ഷത്തോളം സീറ്റുകളുടെ കുറവുണ്ടെന്നാണ് കണക്ക്. ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കും. കൂടുതല്‍ സീറ്റുകളും ബാച്ചുകളും അനുവദിച് പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മലപ്പുറം ജില്ലയിലാണ് ഇത്തവണ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് യോഗ്യതനേടിയത്. എന്നാല്‍ ഇത്രയും വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിന് ജില്ലയില്‍ മതിയായ സൗകര്യം ഇല്ലെന്നത് പ്രതിസന്ധിയുടെ ആഴം കൂട്ടുകയാണ്. സര്‍ക്കാര്‍ നിഷ്‌ക്രിയത്വം വെടിഞ്ഞു, പ്രശ്‌ന പരിഹാരത്തിന് സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് നിസാര്‍ ഒളവണ്ണ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ ഉപരിപഠനമേഖലയിലെ പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാര്‍ നടപടി ആവശ്യപെട്ട് സമാനമനസ്‌കരായ സംഘടനകളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി മുന്നറിയിപ്പ് നല്‍കി.