കോഴിക്കോട്: കഴിഞ്ഞ ദിവസം അന്തരിച്ച ഐ.എന്‍.എല്‍ ഡെമോക്രാറ്റിക് സംസ്ഥാന വൈസ് പ്രസിഡണ്ടും റിട്ട. മേജറുമായിരുന്ന പി.കെ മൊയ്തുണ്ണി കര്‍മ മണ്ഡലത്തില്‍ സംശുദ്ധി കാത്ത് സൂക്ഷിക്കുകയും രാഷ്ട്രീയ-രാഷ്ട്രീയേതര ജീവിതത്തിലും തന്റേതായ വിശുദ്ധി സംരക്ഷിച്ച് കര്‍മമണ്ഡലത്തെ ധന്യമാക്കിയ നേതാവായിരുന്നുവെന്ന് ഐ.എന്‍.എല്‍ ഡെമോക്രാറ്റിക് സംസ്ഥാന പ്രസിഡണ്ട് അഷ്‌റഫ് പുറവൂര്‍ പറത്തു. ഇബ്രാഹിം സൂലൈമാന്‍ സേട്ടു വിനൊപ്പം പ്രവര്‍ത്തിക്കുകയും പിന്നീട് ഐ.എന്‍.എല്‍ പിളര്‍ന്നപ്പോള്‍ നേരിന്റെ പക്ഷത്ത് നിന്ന് ഐ.എന്‍ എല്‍ ഡെമോക്രാറ്റിക്കിന്റെ ഭാഗമാവുകയും സംസ്ഥാന വൈസ് പ്രസിഡന്റ് പദവി ഏറ്റെടുത്ത് പാര്‍ട്ടിയെ ചലിപ്പിക്കാന്‍ ക്രിയാത്മകമായി ഇടപെട്ട വ്യക്തിത്വമായിരുന്നു . എന്നും മൂല്യാധിഷ്ഠിത രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുകയും അവസരങ്ങള്‍ ഏറെ ലഭിച്ചിട്ടും അധികാര രാഷ്ട്രീയത്തോട് വിട്ട് നിന്ന വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാട് തീരാനഷ്ടമായി അവശേഷിക്കുന്നു എന്നും ഐ.എന്‍.എല്‍ ഡെമോക്രാറ്റിക് സംസ്ഥാന കമ്മിറ്റി നടത്തിയ അനുശോചന യോഗത്തില്‍ അശ്‌റഫ് പുറവൂര്‍ പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി കരീം പുതുപ്പാടി അനുശോചന പ്രമേയം അവതരിപ്പിച്ചു
ഇസ്മായില്‍ ഹാജി ആലപ്പുഴ, എ.കെ ഷാജഹാന്‍, എം.കെ ഹനിഫ, സക്കീര്‍ ചെമ്മാണിയോട്, പി.കെ സുലൈമാന്‍, വേലായുധന്‍ എടക്കഴിയൂര്‍, ഉസ്മാന്‍ ചീനപ്പുള്ളി, പി.കെ കൃഷ്ണന്‍, സലാം വളപ്പില്‍, റഷീദ് കണ്ണാടി പറമ്പ്, അഹമ്മദ് കബീര്‍, നൗഷാദ് കേച്ചേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.