ജമ്മുകശ്മീരില്‍ വാഹനപാകടം; ഏഴ് പേര്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് ഗുരുതര പരുക്ക്

ജമ്മുകശ്മീരില്‍ വാഹനപാകടം; ഏഴ് പേര്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് ഗുരുതര പരുക്ക്

കിഷ്ത്വാര്‍: ജമ്മുകശ്മീരിലുണ്ടായ വാഹനാപകടത്തില്‍ ഏഴ് പേര്‍ മരണപ്പെടുകയും ഒരാള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. പകല്‍ ദല്‍ പ്രൊജക്ടിന്റെ ഭാഗമായി എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. ഡാങ്ഡുരു ഡാമിന്റെ സമീപത്തായാണ് അപകടമുണ്ടായത്.
പ്രൊജക്ടിന്റെ ഭാഗമായി പോകവേ താഴ്ചയിലേക്ക് മറിഞ്ഞാണ് വാഹനാപകടമുണ്ടായത്. അപകടത്തില്‍ ഏഴ് പേര് മരിച്ചെന്നും ഗുരുതരമായി പരുക്കേറ്റയാളെ ജില്ലാ ആശുപത്രിയില്‍ ചികിത്സാര്‍ത്ഥം പ്രവേശിപ്പിച്ചിട്ടുണ്ടെന്നും കിഷ്ത്വാര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ദേവനാശ് യാദവ് അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *