ജനപ്രിയനായകന്‍ ദിലീപും സുരാജ് വെഞ്ഞാറമൂടും ഒരുമിക്കുന്ന പുതിയ ചിത്രം: സംവിധാനം നിസ്സാം ബഷീര്‍

ജനപ്രിയനായകന്‍ ദിലീപും സുരാജ് വെഞ്ഞാറമൂടും ഒരുമിക്കുന്ന പുതിയ ചിത്രം: സംവിധാനം നിസ്സാം ബഷീര്‍

മമ്മൂട്ടി നായകനായെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം റോഷാക്കിനു ശേഷം നിസ്സാം ബഷീര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജനപ്രിയനായകന്‍ ദിലീപും സുരാജ് വെഞ്ഞാറമൂടും ഒരുമിക്കുന്നു. റോഷാക്കിന്റെ രചന നിര്‍വഹിച്ച സമീര്‍ അബ്ദുള്‍ തന്നെയാണ് ഈ ചിത്രത്തിന്റെയും കഥ ഒരുക്കുന്നത്.
ബാദുഷാ സിനിമാസ്, ആന്റോ ജോസഫ് ഫിലിം കമ്പനി, ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ്, വണ്ടര്‍വാള്‍ സിനിമാസ് എന്നിവര്‍ സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ മറ്റു വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *