കുട്ടികള്‍ക്കായുള്ള ‘ജലമര്‍മ്മരങ്ങള്‍’ ക്യാമ്പ് സംഘടിപ്പിച്ചു

കുട്ടികള്‍ക്കായുള്ള ‘ജലമര്‍മ്മരങ്ങള്‍’ ക്യാമ്പ് സംഘടിപ്പിച്ചു

തലശ്ശേരി: സ്‌പോര്‍ട്ടിങ്ങ് യൂത്ത്‌സ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായുള്ള ‘ജലമര്‍മ്മരങ്ങള്‍’ ക്യാമ്പ് സംഘടിപ്പിച്ചു.
രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന ക്യാമ്പ് ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ട് മുകുന്ദന്‍ മഠത്തില്‍ ഉദ്‌ഘാടനം ചെയ്തു. യോഗത്തില്‍ ലൈബ്രറി പ്രസിഡണ്ട് കെ.കെ.മാരാര്‍ അധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി സീതാനാഥ് സ്വാഗതം പറഞ്ഞു. എം.വി.ജനാര്‍ദ്ദനന്‍ മാസ്റ്റര്‍, സിറോഷ് ലാല്‍, സചീന്ദ്രന്‍, ടി.സി.ദിലീപ് എന്നിവര്‍ ക്യാമ്പ് കൈകാര്യം ചെയ്തു. ഷമീമ ടീച്ചര്‍, ബിജു.വി.ജി എന്നിവര്‍ ക്യാമ്പ് മെന്റര്‍മാരായി. ജലത്തെ കുറിച്ചുള്ള ഡോക്യുമെന്ററി നിര്‍മ്മാണത്തെ അധികരിച്ച് നാളെ സാജു പത്മനാഭന്‍ കുട്ടികളെ പരിശീലിപ്പിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *