കണ്ണൂര്‍: കണ്ണൂര്‍ പാടിച്ചാല്‍ വാച്ചാലില്‍ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഒരു വീട്ടിലാണ് അഞ്ച് പേരുടെയും മൃതദേഹം കണ്ടെത്തിയത്. ശ്രീജ, മക്കളായ സൂരജ് (12), സുരഭി (8) , സുജിന്‍ (10) , ശ്രീജയുടെ സുഹൃത്ത് ഷാജി എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചയോടെയാണ് ചെറുവത്തൂരിനടുത്ത് പാടിച്ചാലില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ശ്രീജയുടെ ആദ്യ വിവാഹബന്ധത്തിലെ മക്കളാണ് മരിച്ചത്. ശ്രീജയും ഷാജിയും രണ്ടാഴ്ച മുമ്പാണ് വിവാഹിതരായത്. ഇക്കഴിഞ്ഞ 16 നായിരുന്നു ഇവരുടെ വിവാഹം. മാതാവും സുഹൃത്തും മക്കളെ കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൂന്ന് കുട്ടികളെയും സ്റ്റെയര്‍കേസില്‍ കെട്ടിത്തൂക്കിയ നിലയിലാണ് കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധനകളാരംഭിച്ചു.