എസ്.എഫ്.ഐ നേതാവിന്റെ ആള്‍മാറാട്ടം ഒറ്റപ്പെട്ട സംഭവം; മന്ത്രി ആര്‍ ബിന്ദു

എസ്.എഫ്.ഐ നേതാവിന്റെ ആള്‍മാറാട്ടം ഒറ്റപ്പെട്ട സംഭവം; മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം: കാട്ടാക്കടെ ക്രിസ്ത്യന്‍ കോളേജിലെ എസ്.എഫ്.ഐ ആള്‍മാറാട്ടം ഒറ്റപ്പെട്ട സംഭവമാണെന്ന് മന്ത്രി ആര്‍ ബിന്ദു തിരുവനന്തപുരത്ത് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. വിഷയത്തെ പൊതുവത്കരിക്കുന്നത് തെറ്റാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് വിദ്യാര്‍ഥി തിരഞ്ഞെടുപ്പ് സുതാര്യമായിട്ടാണ് നടക്കുന്നതെന്ന് ആര്‍. ബിന്ദു പറഞ്ഞു. ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണ്. ഇതിന്റെ ഉത്തരവാദിത്വം പ്രിന്‍സിപ്പലിനാണെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാര്‍ഥി യൂണിയനുകളെ ഇകഴ്ത്തി കാണിക്കുന്നതിനായുള്ള പ്രചരണങ്ങള്‍ക്ക് അടിസ്ഥാനമില്ല. എല്ലാ പ്രതികരണങ്ങള്‍ക്കും മറുപടി പറയേണ്ടതില്ല. ഈ വിഷയത്തില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *