ആര്‍.ജെ.ഡി ലീഡേഴ്‌സ് മീറ്റ് 27, 28ന്

ആര്‍.ജെ.ഡി ലീഡേഴ്‌സ് മീറ്റ് 27, 28ന്

കോഴിക്കോട്: രാഷ്ട്രീയ ജനതാദള്‍ ലീഡേഴ്‌സ് മീറ്റ് 27, 28ന് മലബാര്‍ പാലസില്‍ വച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വിയാദവ് ലീഡേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യാ ജനറല്‍സെക്രട്ടറിമാരായ സന്തോഷ് ജയ്‌സ്‌വാള്‍, സഞ്ജയ് യാദവ് എന്നീ ദേശീയ നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തിനും മതേതരത്വത്തിനും ഭീഷണിയായിക്കൊണ്ടിരിക്കുന്ന വിഭജന രാഷ്ട്രീയത്തെ പരാജയപ്പെടുത്തുവന്‍ ലാലുപ്രസാദ് യാദവിനേയും ആര്‍.ജെ.ഡിയേയും പ്രതീക്ഷയോടു കൂടി മതേതര സമൂഹം ഉറ്റുനോക്കുന്ന ഈ കാലഘട്ടത്തില്‍ സംസ്ഥാന ലീഡേഴ്‌സ് മീറ്റിന്റെ പ്രാധാന്യം വലുതാെണന്നവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ ഫിറോസ്ഖാന്‍ എം.പി (സംസ്ഥാന വൈസ് പ്രസിഡന്റ്), വി.മനോഹരന്‍ (സംസ്ഥാന സെക്രട്ടറി), ഹനീഫ മനോളി (കോഴിക്കോട് ജില്ലാ പ്രസിഡന്റ്) എന്നിവര്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *