അവധിക്കാല ക്ലാസുകള്‍ വേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവ്; സ്റ്റേ നീട്ടാതെ ഹൈക്കോടതി

അവധിക്കാല ക്ലാസുകള്‍ വേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവ്; സ്റ്റേ നീട്ടാതെ ഹൈക്കോടതി

കൊച്ചി : അവധിക്കാല ക്ലാസുകള്‍ വേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവിനുള്ള സ്റ്റേ നീട്ടാതെ ഹൈക്കോടതി. സിബിഎസ്ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നീട്ടാന്‍ കോടതി വിസമ്മതിച്ചത്. അവധിക്കാല ക്ലാസുകള്‍ വേണ്ട എന്നാണ് കാഴ്ചപ്പാടെന്ന് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. കുട്ടികള്‍ അവധിക്കാലം ആസ്വദിക്കട്ടെ എന്നും കോടതി വ്യക്തമാക്കി. തുടര്‍ന്ന് അധിക്കാല ക്ലാസുകള്‍ സംബന്ധിച്ച വിഷയം ഡിവിഷന്‍ ബെഞ്ചിന് വിട്ടു. അവധിക്കാല ക്ലാസുകള്‍ വേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവ് നേരത്തെ ജസ്റ്റിസ് എ.ബദറുദിന്റെ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. കുട്ടികളുടെ ഗുണത്തിനാണ് അവധിക്കാല ക്ലാസുകള്‍ എന്നായിരുന്നു അന്ന് കോടതിയുടെ നിരീക്ഷണം.

Share

Leave a Reply

Your email address will not be published. Required fields are marked *