സര്‍ക്കാര്‍ അപേക്ഷകളില്‍ ഇനി മുതല്‍ ‘ മാപ്പ് ‘ വേണ്ടെന്ന് സര്‍ക്കാര്‍

സര്‍ക്കാര്‍ അപേക്ഷകളില്‍ ഇനി മുതല്‍ ‘ മാപ്പ് ‘ വേണ്ടെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: സര്‍ക്കാര്‍ അപേക്ഷകളില്‍ ഇനി മുതല്‍ മാപ്പ്, മാപ്പപേക്ഷ, മാപ്പക്കണം എന്നീ പദങ്ങള്‍ ഉപയോഗിക്കേണ്ട എന്ന് ഉത്തരവ്. സര്‍ക്കാര്‍ ഓഫീസുകളില്‍ അപേക്ഷ നല്‍കാന്‍ താമസിക്കുന്നതിനും മറ്റും മാപ്പും ക്ഷമയും പറഞ്ഞുകൊണ്ടുള്ള ഇത്തരം വാക്കുകള്‍ അപേക്ഷകളില്‍ ഉപയോഗിക്കേണ്ടെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്.
മാപ്പപേക്ഷയിലൂടെ, അപേക്ഷ സമര്‍പ്പിക്കാനുണ്ടായ കാലതാമസം ഗുരുതരമായ കുറ്റമായി എന്നാണ് പൊതുസമൂഹത്തില്‍ അര്‍ഥമാക്കുന്നത്. അതുകൊണ്ട്, ‘കാലതാമസം മാപ്പാക്കുന്നതിനു പകരം’ ‘കാലതാമസം പരിഗണിക്കാതെ അപേക്ഷയില്‍ തീരുമാനമെടുക്കുന്നതിന്’ എന്ന് ഉപയോ ഗിക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്.

Share

Leave a Reply

Your email address will not be published. Required fields are marked *