കോഴിക്കോട്: ഹോപ്പ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വിദ്യാജ്യോതി വിദ്യാഭ്യാസ സഹായ പദ്ധതിയില്‍ കണ്ണൂര്‍, കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം, തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലകളിലുള്ള പ്രമുഖ എന്‍ജിനീയറിംഗ് കേളേജുകളുമായി സഹകരിച്ച് 500 വിദ്യാര്‍ഥികള്‍ക്ക് എന്‍ജിനീയറിംഗ് സൗജന്യ പഠന സൗകര്യം ഒരുക്കുമെന്ന് കെ.എസ് ജയമോഹന്‍ (മാനേജിങ് ട്രസ്റ്റി, ഹോപ്പ് ചാരിറ്റബില്‍ ട്രസ്റ്റ്) വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിര്‍മിതി ബുദ്ധി (എ.ഐ), കമ്പ്യൂട്ടര്‍ സയന്‍സ് (സി.എസ്) ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍സ് (ഇ.സി), ഇലക്ട്രികല്‍ (ഇ.ഇ), മെക്കാനിക്കല്‍ (എം.ഇ), ഓട്ടോമൊബൈല്‍ എന്‍ജിനീയറിംഗ് (എ.എം.ഇ), സിവില്‍ എന്‍ജിനീയറിംഗ്(സി.ഇ), ബയോടെക്‌നോളജി എന്നീ വിഷയങ്ങളില്‍ സീറ്റുകള്‍ ലഭ്യമാണ്.
കോട്ടയത്തുള്ള കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കുമ്പോള്‍ കാനഡയില്‍ പ്ലേസ്‌മെന്റും താമസ സൗകര്യവും ഉറപ്പാക്കുന്ന കനേഡിയന്‍ സ്‌കോളര്‍ഷിപ്പും ലഭ്യമാണ്, പ്ല്ടുവിന് ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് വിഷയങ്ങളില്‍ മിനിമം 85% മാര്‍ക്കും ഒരുലക്ഷത്തിനുതാഴെ വാര്‍ഷിക വരുമാനവും എന്‍ട്രന്‍സ് പരീക്ഷയില്‍ ചുരുങ്ങിയത് 10 മാര്‍ക്കെങ്കിലും പ്രതീക്ഷിക്കുന്ന കുട്ടികളോ രക്ഷിതാക്കളോ കണ്ണൂര്‍ പിലാത്തറ ഹോപ്പില്‍ നേരിട്ടെത്തിയോ ചുവടെ ചേര്‍ക്കുന്ന അഡ്രസ്സില്‍ തപാല്‍ മുഖേനയോ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കണ്ണൂര്‍ ജില്ലയിലെ ഹോപ്പുമായി സഹകരിക്കുന്ന ഏതാനും കോളേജുകളില്‍ ഡിഗ്രി/ പിജി കോഴ്‌സുകള്‍ക്കും എയര്‍ലൈന്‍ മാനേജ്‌മെന്റ് ഡിഗ്രി/ഡിപ്ലോമ കോഴ്‌സുകള്‍ക്കും തിരുവനന്തപുരത്ത് എം.ബി.എ/ നാല് വര്‍ഷ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സുകള്‍ക്കും വിദ്യാജ്യോതി പദ്ധതിയില്‍ സൗജന്യ പഠനം ലഭിക്കും. ആദ്യം എത്തുന്നയാള്‍ക്ക് ആദ്യം എന്ന ക്രമത്തിലായിരിക്കും അഡ്മിഷന്‍ അലോട്ട്‌മെന്റ് നല്‍കപ്പെടുക. വിശദാശംങ്ങള്‍ക്ക് കെ.എസ് ജയമോഹന്‍, മാനേജിങ് ട്രസ്റ്റി, ഹോപ്പ് ചാരിറ്റബിള്‍ ട്രസ്റ്റ്, പിലാത്തറ, വിളയാങ്കോട് പി.ഒ, കണ്ണൂര്‍, കേരള-670504, ഇ-മെയില്‍: [email protected] എന്നീ അഡ്രസുകളിലേക്ക് എഴുതുകയോ 9605398889, 9847007230 എന്നീ നമ്പറുകളില്‍ വിളിക്കുകയോ ചെയ്യേണ്ടതാണ്. വാര്‍ത്താസമ്മേളനത്തില്‍ എന്‍.രാമചന്ദ്രനും (വിദ്യാജ്യോതി പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍) സംബന്ധിച്ചു.